.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ആരോ​ഗ്യദായക ഭക്ഷണം: അബുദാബി കാർഷിക ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ച് ലുലു ​ഗ്രൂപ്പ്

 
Pravasi

ആരോ​ഗ്യദായക ഭക്ഷണം: അബുദാബി കാർഷിക ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ച് ലുലു ​ഗ്രൂപ്പ്

' ഹെൽത്തി ഫുഡ് ലൈഫ്സ്റ്റൈൽ' ക്യാംപെയ്ന് തുടക്കം

UAE Correspondent

അബുദാബി: മികച്ച ജീവിതശൈലിയും ഭക്ഷണരീതികളും പ്രോത്സാഹിപ്പിക്കുന്ന അബുദാബി കാർഷിക ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പദ്ധതിക്ക് പിന്തുണയുമായി ലുലു. അബുദാബി കാർഷിക ഭക്ഷ്യസുരക്ഷാ വകുപ്പ് ഹെൽത്തി ലിവിങ്ങ് സെക്റ്ററുമായി സഹകരിച്ച് ലുലു സ്റ്റോറുകളിൽ 'ഹെൽത്തി ഫുഡ് ലൈഫ്സ്റ്റൈൽ' ക്യാംപെയ്ൻ തുടക്കമിട്ടു.

ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ അബുദാബി കാർഷിക ഭക്ഷ്യസുരക്ഷാ വകുപ്പ് ആക്ടിങ്ങ് ഡയറക്റ്റർ ജനറൽ താരിഖ് അഹമ്മദ് അൽ അമേരി ക്യാംപെയ്ൻ ലോഞ്ച് ചെയ്തു. അബുദാബി കാർഷിക ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ​ഗുലേറ്ററി അഡ്മിനിസ്ട്രേറ്റീവ് അഫേഴ്സ് ഡെപ്യൂട്ടി ഡയറക്റ്റർ ജനറൽ മൗസ സുഹൈൽ അൽ മുഹൈരി, ഹെൽത്തി ലിവിങ്ങ് സെക്റ്റർ എക്സിക്യൂട്ടീവ് ഡയറക്റ്റർ ഡോ. അഹമ്മദ് അൽ ഖസ്രാജി, അബുദാബി കാർഷിക ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രൊജക്ട് ഹെഡ് ഹസ്സൻ മുഹമ്മദ് അൽ മർസൂഖി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

യുഎഇയിലെ 1200ലേറെ അറബ് വനിതകൾക്കായി, അബുദാബി കാർഷിക ഭക്ഷ്യസുരക്ഷാ വകുപ്പ് ഏർപ്പെടുത്തിയ ഷോപ്പിങ്ങ് വൗച്ചറുകളിൽ, ലുലു സ്റ്റോറുകളിൽ നിന്ന് പഴം പച്ചക്കറികൾ വാങ്ങാനാകും. ഇരുപത് ആഴ്ച വരെ ഈ വൗച്ചറുകൾ ഉപയോ​ഗിച്ച് ഷോപ്പ് ചെയ്യാം. വീടുകളിലെ ഭക്ഷണരീതികൾ നിർണയിക്കുന്നതിൽ സത്രീകൾ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് വിലയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള മികച്ച പദ്ധതിയാണ് യാഥാർഥ‍്യമായിരിക്കുന്നതെന്നും യുഎഇ ജനതയുടെ മികച്ച ജീവിതശൈലിക്ക് ഏറ്റവും നല്ല പിന്തുണയാണ് ലുലു നൽകുന്നതെന്നും അബുദാബി കാർഷിക ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രൊജക്ട് ഹെഡ് ഹസ്സൻ മുഹമ്മദ് അൽ മർസൂഖി പറഞ്ഞു.

മികച്ച ആരോ​ഗ്യത്തിന് പ്രാധാന്യം നൽകുന്ന സർക്കാർ പദ്ധതികൾക്ക് ഏല്ലാവിധ പിന്തുണയും ലുലു നൽകുമെന്നും, ലുലു സ്റ്റോറുകളിൽ പദ്ധതി നടപ്പാക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി. അബുദാബി കാർഷിക ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ച് ​ഗുണമേന്മയും ഭക്ഷ്യസുരക്ഷയും കൂടിയാണ് ലുലു ഉറപ്പാക്കുന്നതെന്നും അദേഹം പറഞ്ഞു.

യുഎഇയിൽ ഭക്ഷ്യോത്പന്നങ്ങളുടെ സു​ഗമമായ ലഭ്യതയും വിലസ്ഥിരതയുമാണ് ലുലു ഉറപ്പുവരുത്തുന്നതെന്നും 110ലേറെ ചാർട്ടേഡ് വിമാനങ്ങളിലായി റമദാന് ഉൾപ്പടെ കൃത്യമായ ലഭ്യതയാണ് ഉറപ്പാക്കിയതെന്നും വരും ആഴ്ചകളിലും ഇത് തുടരുമെന്നും എം.എ. യൂസഫലി അറിയിച്ചു. ലുലു ​ചീഫ് ഓപ്പറേറ്റിങ്ങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ സലിം വി.ഐ, പ്രൊജ്ക്ട് ഡവലപ്പെമന്‍റ്സ് ഡയറക്റ്റർ അബൂബ്ബക്കർ ടി.പി, മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്റ്റർ വി. നന്ദകുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ