സൗദി അറേബ്യയിലെ ദമ്മാമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു

 
Pravasi

സൗദി അറേബ്യയിലെ ദമ്മാമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു

മികച്ച തൊഴിലവസരവും പ്രാദേശിക വികസനവും ലക്ഷ്യമെന്ന് എം.എ യൂസഫലി

ദമ്മാം: സൗദി അറേബ്യയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലമാക്കുന്നതിന്‍റെ ഭാഗമായി ദമ്മാം അൽ ഒറൂബയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ വെസ്റ്റ് ദമ്മാം മുൻസിപ്പാലിറ്റി മേധാവി എഞ്ചിനീയർ ഫായിസ് അൽ അസ്മാരി, അൽബീർ അസോസിയേഷൻ ജനറൽ സെക്രട്ടറി എഞ്ചിനീയർ ഇബ്രാഹിം അബു അബ്ഹ എന്നിവർ ചേർന്ന് പുതിയ ലുലു ഹൈപ്പർമാർക്കറ്റിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു.

സൗദി അറേബ്യയുടെ വിഷൻ 2030ന് കരുത്തേകുന്നതാണ് ലുലുവിന്‍റെ സാന്നിദ്ധ്യമെന്നും മികച്ച തൊഴിലവസരവും പ്രാദേശിക വികസനവുമാണ് യാഥാർത്ഥ്യമാകുന്നതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. കൂടുതൽ സ്റ്റോറുകൾ സൗദി അറേബ്യയിൽ തുറക്കുമെന്നും അദേഹം വ്യക്തമാക്കി.

81,268 ചതുരശ്ര അടിയിലുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ ഗ്രോസറി, ഹോട്ട് ഫുഡ്, ബേക്കറി, ഇലക്ട്രോണിക്സ്, വീട്ടുകരണങ്ങൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ, സ്റ്റേഷനറി, കളിപ്പാട്ടങ്ങൾ തുടങ്ങിയവുടെ വിപുലമായ ശേഖരമാണ് ഉള്ളത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് മികച്ച ഓഫറുകളും പ്രഖ്യാപിച്ചു. മികച്ച പാർക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

തിമിംഗലങ്ങൾ കൂട്ടത്തോടെ കരയ്ക്കടിഞ്ഞു; 13 അടി ഉയരത്തിൽ ഭീമൻ തിരമാലകൾ ആഞ്ഞടിക്കും|Video

വയനാട് ദുരന്തം; ധനസാഹായം ആവശ‍്യപ്പെട്ട് ലോക്സഭയിൽ നോട്ടീസ് നൽകി പ്രിയങ്ക ഗാന്ധി

ചൈന, പെറു, ഇക്വഡോർ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ്

ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

ഭൂകമ്പവും സുനാമിയും; ഇന്ത്യക്ക് ഭീഷണിയില്ല, വിദേശത്തുള്ള പൗരന്മാർക്ക് മുന്നറിയിപ്പ്