.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
അബുദാബി: യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ഇറ്റാലിയൻ സന്ദർശനത്തിൽ യുഎഇ വാണിജ്യ പ്രതിനിധി സംഘാംഗമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെ ഉൾപ്പെടുത്തി. ഇറ്റലിയിൽ നിന്നും ആപ്പിൾ ഇറക്കുമതി ചെയ്യാൻ ലുലു ഗ്രൂപ്പ് ധാരണയിലെത്തി. ഷെയ്ഖ് മുഹമ്മദിന്‍റെ ഇറ്റാലിയൻ സന്ദർശനത്തോടനുബന്ധിച്ച് റോമിൽ നടന്ന യുഎഇ - ഇറ്റലി ബിസിനസ് ഫോറത്തിൽ വച്ചായിരുന്നു ഇത് സംബന്ധിച്ച ധാരണ പത്രം കൈമാറിയത് .
യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ കാർഷിക സംഘടനയായ സൊസൈറ്റി കോപ്പറേറ്റീവ് അഗ്രിക്കോള മുഖേന ആപ്പിൾ സംഭരിച്ച് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലുള്ള ലുലു ഹൈപ്പർ മാർക്കറ്റുകൾ വഴി വിപണനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. മെലിൻന്ദ ബ്രാൻഡിലുള്ള ആപ്പിളുകളാണ് ഇറ്റലിയിൽ നിന്നും ലുലു ഇറക്കുമതി ചെയ്യുന്നത്.
എം.എ. യൂസഫലിയും സൊസൈറ്റി കോപ്പറേറ്റീവ് എക്സിക്യൂട്ടീവ് ഡയറക്ടർ ലൂക്ക സാഗിലോയുമാണ് ബിസിനസ് ഫോറത്തിൽ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലാനിയുടെയും സാന്നിധ്യത്തിൽ ധാരണ പത്രം കൈമാറിയത്.
ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ അന്‍റോണിയോ തജാനി, യുഎഇ ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വിദേശ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയുദി തുടങ്ങിയവർ ബിസിനസ് ഫോറത്തിൽ പങ്കെടുത്തു.