മലയാളം മിഷൻ അബുദാബി: അധ്യാപക പരിശീലനവും പ്രവേശനോത്സവവും ജൂൺ 13 മുതൽ

 
Pravasi

മലയാളം മിഷൻ അബുദാബി: അധ്യാപക പരിശീലനവും പ്രവേശനോത്സവവും ജൂൺ 13 മുതൽ

പ്രവേശനോത്സവത്തോടനുബന്ധിച്ച് മലയാളം മിഷൻ അധ്യാപകരും വിദ്യാർഥികളും അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും

അബുദാബി: മലയാളം മിഷൻ അബുദാബി ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ ജൂൺ 13 മുതൽ പഠനോത്സവവും അധ്യാപക പരിശീലനവും പ്രവേശനോത്സവവും നടത്തും. കേരള സോഷ്യൽ സെന്‍റർ, അബുദാബി മലയാളി സമാജം, അബുദാബി സിറ്റി, ഷാബിയ, അൽ ദഫ്‌റ എന്നീ മേഖലകളിലെ പഠനകേന്ദ്രങ്ങൾ എന്നിവ സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. മലയാളം മിഷൻ പാഠ്യപദ്ധതികളായ കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന പഠനോത്സവം ജൂൺ 13 വൈകീട്ട് 6 ന് കേരള സോഷ്യൽ സെന്‍റർ, അബുദാബി മലയാളി സമാജം, ഇന്ത്യൻ ഇസ്‌ലാമിക് സെന്‍റർ, ബദാസായിദ് അസ്പിര ഇൻസ്റ്റിട്യൂട്ട് എന്നീ കേന്ദ്രങ്ങളിലാണ് നടക്കുന്നത്. അബുദാബി ചാപ്റ്ററിനു കീഴിൽ നടക്കുന്ന ഏഴാമത് പഠനോത്സവമാണിത്. പഠനോത്സവത്തിൽ 209 വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.

പുതുതായി അധ്യാപനം നടത്താൻ ആഗ്രഹിക്കുന്നവർക്കും നിലവിലുള്ള അധ്യാപകർക്കുമായി നടത്തുന്ന അധ്യാപക പരിശീലനം ജൂൺ 14, 15 തിയ്യതികളിലായി രാവിലെ 10 മുതൽ വൈകീട്ട് 5 വരെ കേരള സോഷ്യൽ സെന്‍ററിൽ നടക്കും. അധ്യാപക പരിശീലനത്തിന് മലയാള ഭാഷാ വിദഗ്ധ സമിതി അംഗം റാണി പി. കെ നേതൃത്വം നൽകും. അബുദാബി ചാപ്റ്ററിനു കീഴിലെ വിവിധ മേഖലകളിൽ പുതുതായി രജിസ്റ്റർ ചെയ്തിരിക്കുന്ന വിദ്യാർഥികൾക്കുള്ള പ്രവേശനോത്സവം ജൂൺ 15 ഞായറാഴ്ച വൈകീട്ട് 7 ന് അബുദാബി കേരള സോഷ്യൽ സോഷ്യൽ സെന്‍ററിൽ സംഘടിപ്പിക്കും.

പ്രവേശനോത്സവത്തോടനുബന്ധിച്ച് മലയാളം മിഷൻ അധ്യാപകരും വിദ്യാർഥികളും അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. അബുദാബി, മുസഫ, ബനിയാസ്, ബദാസായിദ്, അൽ ദഫ്‌റ പ്രദേശങ്ങളിൽ മലയാളം മിഷന്‍റെ പാഠ്യപദ്ധതിയനുസരിച്ച് സൗജന്യമായി മലയാള ഭാഷ പഠിപ്പിക്കുവാൻ താത്പര്യമുള്ളവർ അധ്യാപക പരിശീലന ദിവസം നേരിട്ടോ, മലയാളം മിഷൻ പാഠ്യപദ്ധതിയുടെ ഭാഗമായി നടക്കുന്ന സൗജന്യ മലയാളം പഠന ക്ലാസിൽ ചേരാൻ ആഗ്രഹിക്കുന്നവർ പ്രവേശനോത്സവ ദിവസം നേരിട്ടോ 050 6112652 /050 7890398 എന്നീ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

'വാപുര സ്വാമി' ക്ഷേത്ര നിർമാണം തടഞ്ഞ് ഹൈക്കോടതി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു