ആൽബിൻ ഷിന്‍റോ 
Pravasi

ലാത്വിയയിൽ മലയാളി യുവാവിനെ കാണാതായി

കാണാതായത് ഇടുക്കി സ്വദേശി ആൽബിൻ ഷിന്‍റോ

ലാത്വിയയിലെ ജുഗ്ല കനാലിൽ നീന്തുന്നതിനിടെ മലയാളി യുവാവിനെ കാണാതായി . ഇടുക്കി സ്വദേശിയായ ആൽബിൻ ഷിന്‍റോ (19 ) നെ ആണ് കാണാതായത് , കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഇന്ത്യന്‍ എംബസി ലാത്വിയൻ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും എക്‌സിലൂടെ അറിയിച്ചു.

അവധിദിവസം നാല് കൂട്ടുകാരുമൊത്ത് കോളെജിന് സമീപത്തെ തടാകത്തില്‍ കുളിക്കാന്‍ പോയപ്പോഴാണ് അപകടം സംഭവിച്ചത്. ആൽബിൻ പെട്ടന്നുണ്ടായ ചുഴിയില്‍ പെടുകയായിരുന്നു എന്നാണ് സുഹൃത്തുക്കളില്‍ ഒരാള്‍ നല്‍കിയ വിവരം. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസും മുങ്ങൽ വിദഗ്‌ധരും ഉൾപ്പെടെയുള്ളവര്‍ സംഭവസ്ഥലത്തെത്തി മൂന്ന് മണിക്കൂര്‍ തെരച്ചില്‍ നടത്തി.

രക്ഷാപ്രവര്‍ത്തനം നടത്താന്‍ ആവശ്യമായി വിഭവങ്ങള്‍ ലഭ്യമല്ലാത്തത് മൂലം തിങ്കളാഴ്‌ച വരെ രക്ഷാപ്രവര്‍ത്തനം നടത്താനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആൽബിൻ ഷിന്‍റോയുടെ കുടുംബവുമായും എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ട്.

എട്ട് മാസം മുമ്പാണ് ഉപരിപഠനത്തിനായി ആൽബിൻ ലാത്വിയയിലേയ്ക്ക് പോയത്.ആൽബിന്‍റെ പിതാവ് ഷിന്‍റോ ആനച്ചാലിൽ ജീപ്പ് ഡ്രൈവറാണ്. അമ്മ റീന എല്ലക്കൽ എൽപി സ്കൂൾ അധ്യാപികയാണ്. ആൽബിന് ഒരു സഹോദരിയുണ്ട്.

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനോട് നേരിട്ട് ഹാജരാകാന്‍ നോട്ടീസ്