.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
8.5 കോടി രൂപയുടെ ജാക്പോട്ട് നേടി മലയാളി പ്രവാസി
ദുബായ്: ദുബായിലെ 8.5 കോടി രൂപയുടെ ജാക്പോട്ട് നേടി മലയാളി. 52കാരനായ വേണുഗോപാൽ മുല്ലച്ചേരിയാണ് ഭാഗ്യവാൻ. ദുബായ് ഡ്യൂട്ടി ഫ്രീസിന്‍റെ മില്ലേനിയം മില്യണയർ ഡ്രോയിലാണ് വേണുഗോപാലിന് ജാക്പോട്ട് അടിച്ചത്.അജ്മാൻ സ്വദേശിയായ വേണു ഗോപാൽ ഐടി സപ്പോർട്ട് സ്പെഷ്യലിസ്റ്റാണ്. കഴിഞ്ഞ 15 വർഷമായി ജാക്പോട്ടിൽ ഭാഗ്യം പരീക്ഷിക്കാറുണ്ടെന്ന് വേണുഗോപാൽ പറയുന്നു. കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് പോകുന്നതിനിടെ ദുബായ് എയർപോർട്ടിൽ നിന്ന് ഏപ്രിൽ 23നാണ് വേണുഗോപാൽ ടിക്കറ്റെടുത്തത്.
വിശ്വസിച്ച വ്യക്തികൾ വഞ്ചിച്ചതിനെ തുടർന്ന് കടുത്ത സാമ്പത്തികപ്രശ്നത്തിലൂട കടന്നു പോകുമ്പോഴാണ് ഭാഗ്യം ജാക്പോട്ടായെത്തിയതെന്ന് വേണുഗോപാൽ. അടുത്തിടെ ഒരു വീടു പണിഞ്ഞതും സാമ്പത്തിക പ്രശ്നം വർധിപ്പിച്ചു. ജാക്പോട്ട് ലഭിച്ചതോടെ ജീവിതം രക്ഷപ്പെട്ടു.
ജീവിതത്തിലെ പ്രശ്നങ്ങളെല്ലാം അവസാനിച്ചുവെന്നും ഇനിയുള്ളത് പ്രതീക്ഷകളുടെയും സന്തോഷത്തിന്‍റെയും ദിനങ്ങളാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.