റുഖിയ പാറക്കോട്ട്

 
Pravasi

സന്ദർശക വിസയിലെത്തിയ മലയാളി വനിത ഷാർജയിൽ അന്തരിച്ചു

ഒരാഴ്ച മുൻപ് മകൻ മുസ്തഫയുടെ അടുത്തെത്തിയ റുഖിയയെ ഛർദിയും ദേഹാസ്വാസ്ഥ്യവും കാരണവും ഷാർജ അൽ ഖാസിമിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

UAE Correspondent

ഷാർജ: ഭർത്താവിനോടൊപ്പം സന്ദർശക വിസയിൽ നാട്ടിൽ നിന്നെത്തിയ മലയാളി വനിത ഷാർജയിൽ അന്തരിച്ചു. കോഴിക്കോട് പെരുമണ്ണ സ്വദേശി റുഖിയ പാറക്കോട്ട്(67) ആണ് മരിച്ചത്. പുതിയ പറമ്പത്ത് കെ.ഇ. ഹുസ്സൻ കുട്ടി(വിച്ചാപ്പു)യോടൊപ്പം ഒരാഴ്ച മുൻപ് മകൻ മുസ്തഫയുടെ അടുത്തെത്തിയ റുഖിയയെ ഛർദിയും ദേഹാസ്വാസ്ഥ്യവും കാരണവും ഷാർജ അൽ ഖാസിമിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വൈകിട്ടോടെ മരണം സംഭവിച്ചു.

മറ്റു മക്കൾ- കെ.ഇ.ഹാഷിം കുഞ്ഞ്, കെ.ഇ.ഹാരിസ് കോയ(എസ്എസ്എം പോളിക്ലിനിക്, തിരൂർ), അമിത ബാനു. മരുമക്കൾ- പിടി.മുഹമ്മദ് സുനീഷ്, സജ്ന നടക്കാവ്, ജസീല കൊണ്ടോട്ടി, ഷബ്ന(ദുബായ്).

ഞായറാഴ്ച 3ന് മുഹൈസിന(സോണാപൂർ) മെഡിക്കൽ ഫിറ്റ്നസ് സെന്‍ററിൽ എംബാമിങ്ങിന് ശേഷം മയ്യിത്ത് നമസ്കാരം നടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

മദ്യമില്ലാതെ അഞ്ച് ദിവസം | Video

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, AMMA കോടതിയെ ബഹുമാനിക്കുന്നു'; പ്രതികരണവുമായി താരസംഘടന

അസമിനു മുന്നിലും നാണംകെട്ട് കേരളം

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്; പരാതിക്കാരി മൊഴി നൽകി

മഞ്ജു പറഞ്ഞിടത്ത് നിന്നാണ് ഗൂഢാലോചന ആരംഭിച്ചതെന്ന് ദിലീപ്; പൊലീസിന്‍റെ കള്ളക്കഥ തകർന്നുവീണു