ദുബായ് വിമാനത്താവളത്തിൽ കൂടുതൽ ബ​യോ​മെ​ട്രി​ക്​ ക്യാമ​റ​ക​ൾ: ചെക്ക് ഇൻ നടപടികൾ സുഗമമാകും

 
Pravasi

ദുബായ് വിമാനത്താവളത്തിൽ കൂടുതൽ ബ​യോ​മെ​ട്രി​ക്​ ക്യാമ​റ​ക​ൾ: ചെക്ക് ഇൻ നടപടികൾ സുഗമമാകും

8.5 കോ​ടി ദി​ർ​ഹ​മി​ന്‍റെ നി​ക്ഷേപത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പ​ദ്ധ​തി സജീകരിക്കുന്നത്.

UAE Correspondent

ദുബായ്: പാ​സ്​​പോ​ർ​ട്ടോ മ​റ്റു രേ​ഖ​ക​ളോ പു​റ​ത്തെ​ടു​ക്കാ​തെ യാ​ത്ര​ക്കാ​രു​​ടെ മു​ഖം തി​രി​ച്ച​റി​ഞ്ഞ്​​ ചെ​ക്​-​ഇ​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​ന്ന സം​വി​ധാ​നം ദുബായ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​പു​ലീ​ക​രി​ക്കു​ന്നു. എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​നി​ൽ യാ​ത്ര ചെ​യ്യു​ന്ന യാ​ത്ര​ക്കാ​ർ​ക്കു​വേ​ണ്ടി ക​മ്പ​നി ടെ​ർ​മി​ന​ൽ മൂ​ന്നി​ൽ 200ൽ ​ഏ​റെ ബ​യോ​മെ​ട്രി​ക്​ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും. 8.5 കോ​ടി ദി​ർ​ഹ​മി​ന്‍റെ നി​ക്ഷേപത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പ​ദ്ധ​തി സജീകരിക്കുന്നത്.

‘ഫേ​സ്​ റെ​ക​ഗ്​​നി​ഷ​ൻ’സം​വി​ധാ​നം വ​ഴി നേ​ര​ത്തേ ര​ജി​സ്റ്റ​ർ ചെ​യ്ത യാ​ത്ര​ക്കാ​ര​നെ ഒ​രു മീ​റ്റ​ർ അ​ക​ലെ ​വെ​ച്ച്​ തി​രി​ച്ച​റി​യു​മെ​ന്നും രേ​ഖ​ക​ൾ കാ​ണി​ക്കാ​തെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും എ​മി​റേ​റ്റ്​​സ്​ വ്യ​ക്ത​മാ​ക്കി.

എ​മി​റേ​റ്റ്​​സ്​ ആ​പ്പി​ലോ സെ​ൽ​ഫ്​ സ​ർ​വി​സ്​ കി​യോ​സ്കു​ക​ളി​ലോ ചെ​ക്​-​ഇ​ൻ കൗ​ണ്ട​റു​ക​ളി​ലോ​ ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​നാ​കും. ഒ​രി​ക്ക​ൽ ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ പി​ന്നീ​ട്​ എ​പ്പോ​ഴും നി​ശ്ചി​ത ബ​യോ​മെ​ട്രി​ക്​ ലെ​യ്​​നി​ലൂ​ടെ ക​ട​ന്നു​പോ​കാ​നാ​കും.

ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര: ഋഷഭ് പന്ത്, ആകാശ് ദീപ് ടീമിൽ

ആകാശത്ത് ട്രാഫിക് ജാം; ഡൽഹിയിൽ നിന്നുള്ള യാത്രക്കാർക്ക് ഇൻഡിഗോയുടെ മുന്നറിയിപ്പ്

രാഹുലിന്‍റെ ആരോപണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മറുപടി; വോട്ടർ പട്ടിക സംബന്ധിച്ച് ഇതുവരെ പരാതി കിട്ടിയിട്ടില്ല

ഷായ് ഹോപ്പിന് അർധസെഞ്ചുറി; ഒന്നാം ടി20യിൽ ന‍്യൂസിലൻഡിനെതിരേ വിൻഡീസിന് ജയം

വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി; ജൻ സൂരജ് പാർട്ടി സ്ഥാനാർഥി ബിജെപിയിൽ ചേർന്നു