നിഷ്ക മൊമന്‍റ്സ് ജ്വല്ലറിയുടെ യുഎഇയിലെ നാലാമത്തെ ഷോറൂം അബുദാബിയിൽ
ദുബായ്: നിഷ്ക മൊമന്‍റ്സ് ജ്വല്ലറിയുടെ യുഎഇയിലെ നാലാമത്തെ ഷോറൂം അബുദാബി ഹംദാൻ സ്ട്രീറ്റിൽ 13ന് പ്രവർത്തനം തുടങ്ങും. വൈകിട്ട് നടി തമന്ന ഭാട്ടിയ ഉദ്ഘാടനം ചെയ്യുമെന്ന് ചെയർമാൻ നിഷിൻ തസ്‌ലിനും കോ ചെയർമാൻ വി.എ. ഹസനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. 10 വർഷം കൊണ്ട് 100 ഷോറൂമുകൾ എന്നതാണ് ലക്ഷ്യമെന്നും ഉടമകൾ പറഞ്ഞു.
ഒരു അന്താരാഷ്ട്ര ജ്വല്ലറി ബ്രാൻഡ് എന്ന ലക്ഷ്യത്തിലേക്കുള്ള നിഷ്കയുടെ ചുവടുവെപ്പിന്റെ ഭാഗമാണിതെന്നും ചെയർമാൻ നിഷിൻ തസ്‌ലിൻ അറിയിച്ചു.
ഉദ്ഘാടനത്തിന്‍റെ ഭാഗമായി നറുക്കെടുപ്പിലൂടെ രണ്ടു കാറുകൾ ഉൾപ്പെടെ ഒട്ടേറെ സമ്മാനങ്ങൾ നൽകുന്നുണ്ട്. നിഷ്ക മോമെന്റ്സ് ജ്വല്ലറി മാനേജിങ് ഡയറക്ടർ റിസ്വാൻ ഷിറാസും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു