അപകടകരമായി ഓടിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

 
Pravasi

റോഡിൽ അപകടകരമായ അഭ്യാസം: റാസൽ ഖൈമയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

റാസൽഖൈമയിൽ 18, 20 വയസുള്ള സ്വദേശി യുവാക്കൾ അപകടകരമായ സ്റ്റണ്ട് ഡ്രൈവിങ് നടത്തിയതിനാൽ പൊലീസ് അറസ്റ്റ് ചെയ്തു, ഉപയോഗിച്ച സ്വകാര്യ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു

UAE Correspondent

റാസൽഖൈമ: റോഡിൽ മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുംവിധം അപകടകരമായ രീതിയിൽ വാഹനങ്ങൾ ഓടിക്കുകയും അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്ത രണ്ട് യുവാക്കളെ റാസൽഖൈമ പൊലീസ് അറസ്റ്റ് ചെയ്തു. 18-ഉം 20-ഉം വയസ് വീതം പ്രായമുള്ള സ്വദേശി യുവാക്കളാണ് പിടിയിലായത്.

ഇവരുടെ അഭ്യാസപ്രകടനത്തിന് ഉപയോഗിച്ച സ്വകാര്യ വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരായ കേസ് തുടർനടപടികൾക്കായി ബന്ധപ്പെട്ട നിയമവിഭാഗത്തിന് കൈമാറി.

പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഇത്തരം അലക്ഷ്യമായ പെരുമാറ്റങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. റോഡുകളിൽ സ്റ്റണ്ട് നടത്തുക, വാഹനം വെട്ടിച്ചും തെന്നിച്ചും ഓടിക്കുക തുടങ്ങിയ അപകടകരമായ ഡ്രൈവിങ് രീതികൾക്കെതിരെ അധികൃതർ കടുത്ത മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.

ഇഡി ഡയറക്റ്റർ രാഹുൽ നവീന്‍റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി

ദേഹത്ത് ചൂടുവെള്ളം വീണ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു

ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം; അന്വേഷണം സിപിഎമ്മിന്‍റെ മുതിർന്ന നേതാക്കളിലേക്കും, എം.വി. ഗോവിന്ദന്‍റെ മൊഴിയെടുക്കും

ഝാർഖണ്ഡ് പരീക്ഷാ ക്രമക്കേട്; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു

തമിഴ്നാട് അതിർത്തിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് പേർ മരിച്ചു