'ഇനി നെ‍‍യ്‌മീൻ കഴിക്കണ്ട'; മീൻ പിടിത്തവും വിൽപ്പനയും നിരോധിച്ച് ഒമാൻ

 
Pravasi

'ഇനി നെ‍‍യ്‌മീൻ കഴിക്കണ്ട'; മീൻ പിടിത്തവും വിൽപ്പനയും നിരോധിച്ച് ഒമാൻ

നിരോധനം വരുന്നതിനു മുൻപേ നെയ്മീൻ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർ നടപടി ക്രമങ്ങൾ അനുസരിച്ച് രജിസ്റ്റർ ചെയ്യണം.

MV Desk

മസ്കറ്റ്: കിങ് ഫിഷ് (നെയ് മീൻ) വിൽപ്പന നിരോധിച്ച് ഒമാൻ. കിങ് ഫിഷിന്‍റെ പ്രജനനകാലമായതിനാൽ ഓഗസ്റ്റ് 15 മുതൽ ഒക്റ്റോബർ 15 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കിങ് ഫിഷിനെ പിടിക്കുന്നതും കൈവശം വയ്ക്കുന്നതും, വിൽക്കുന്നതും വാങ്ങുന്നതും കയറ്റുമതി ചെയ്യുന്നതുമെല്ലാം വിലക്കിയിട്ടുണ്ട്. ഒമാൻ കൃഷി, മത്സ്യ ബന്ധന ജലവിഭവ മന്ത്രാലയത്തിന്‍റേതാണ് ഉത്തരവ്.

നിരോധനം വരുന്നതിനു മുൻപേ കിങ് ഫിഷ് വാങ്ങി സൂക്ഷിച്ചിരിക്കുന്നവർ നടപടി ക്രമങ്ങൾ അനുസരിച്ച് രജിസ്റ്റർ ചെയ്യണം.

അല്ലാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം പറയുന്നു. കിങ് ഫിഷിന്‍റെ സുസ്ഥിരത ഉറപ്പു വരുത്തുന്നതിനായാണ് നിരോധ‌നം.

Get updates on WhatsApp

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; മധുരാന്തകത്ത് വെള്ളിയാഴ്ച വിജയ് പ്രചാരണത്തിനെത്തും

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; കൗമാരക്കാരൻ അടക്കം 3 പേർ പിടിയിൽ

സിക്കിമിൽ വൻ മണ്ണിടിച്ചിൽ; നിരവധി വീടുകൾക്ക് നാശനഷ്ടം

ധർമസ്ഥലയിലെ സൗജന‍്യ കൊലക്കേസ്; പുനരന്വേഷണത്തിന് കർണാടക സർക്കാർ എസ്ഐടി രൂപീകരിച്ചു

രണ്ട് മണിപ്പൂരി കുക്കി വിദ്യാർഥി നേതാക്കളെ അറസ്റ്റ് ചെയ്ത് എൻഐഎ