പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായം

 
Pravasi

പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായമൊരുക്കി നോര്‍ക്ക റൂട്ട്സ് പിഎൽഎസി

പ്രവാസി ലീഗൽ എയ്ഡ് സെല്ലിൽ സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഏഴു കണ്‍സൾട്ടന്‍റുമാരുടെ സേവനം ലഭ്യം

വിദേശരാജ്യങ്ങളിലെ കേരളീയര്‍ക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്സിന്‍റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ (പിഎൽഎസി) സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ ഏഴു ലീഗല്‍ കണ്‍സല്‍ട്ടന്‍റുമാരുടെ സേവനം ലഭ്യം.

ഷാര്‍ജ - ദുബായ് (യുഎഇ)

  • അഡ്വ. മനു ഗംഗാധരന്‍ (manunorkaroots@gmail.com, +971509898236 / +971559077686)

  • അഡ്വ. അനല ഷിബു (analashibu@gmail.com, +971501670559)

അബുദാബി (യുഎഇ)

  • അഡ്വ. സാബു രത്നാകരന്‍ (sabulaw9@gmail.com, +971501215342)

  • അഡ്വ. സലീം ചൊളമുക്കത്ത് (s.cholamukath@mahrousco.com, +971503273418)

കുവൈറ്റ് സിറ്റി (കുവൈറ്റ്)

  • അഡ്വ. രാജേഷ് സാഗര്‍ (rskuwait@gmail.com, +96566606848)

ജിദ്ദ (സൗദി അറേബ്യ)

  • അഡ്വ. ഷംസുദ്ദീന്‍ ഓലശ്ശേരി (shams.clt29@gmail.com, +966 55 688 4488)

ദമ്മാം (സൗദി അറേബ്യ)

  • അഡ്വ. തോമസ് പി.എം (Vinson388@gmail.com, +966502377380)

വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞതകൊണ്ടും, ചെറിയ കുറ്റകൃത്യങ്ങള്‍ കാരണവും, തന്‍റേതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കില്‍ അകപ്പെടുന്ന പ്രവാസി കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് പിഎൽഎസി.

സാധുവായ തൊഴിൽ വിസയിലോ വിസിറ്റിങ് വിസയിലോ വിദേശത്തുളള കേരളീയർക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. കൂടാതെ ചില സാഹചര്യങ്ങളിൽ തടങ്കലിലോ, ഹോസ്പിറ്റലിലോ അകപ്പെടുന്ന പ്രവാസികളുടെ ബന്ധുകൾക്കോ, സുഹൃത്തുക്കൾക്കോ പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ സേവനത്തിനായി അപേക്ഷ നല്‍കാവുന്നതാണ്.

കേസുകളിന്മേൽ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, വിവിധ ഭാഷകളിൽ തർജ്ജിമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക, എന്നിവയ്ക്ക് അതത് രാജ്യത്ത് കേരളീയരായ അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതാണ് പദ്ധതി.

പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്കും സേവനം പ്രയോജനപ്പെടുത്തുന്നതിനും www.norkaroots.kerala.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഇതോടൊപ്പം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.

മെഡിക്കൽ കോളെജിലെ അപകടസ്ഥലം മുഖ‍്യമന്ത്രി സന്ദർശിച്ചു

ജഡേജയ്ക്ക് സെഞ്ചുറി നഷ്ടം

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

മെഡിക്കൽ കോളെജ് കെട്ടിടം തകർന്നപ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനാണ് ശ്രമിച്ചത്: മന്ത്രി വീണാ ജോർജ്