കളഞ്ഞു കിട്ടിയ ഒരു ലക്ഷം ദിർഹം തിരിച്ചേൽപ്പിച്ച പ്രവാസിക്ക് ദുബായ് പോലീസിന്‍റെ ആദരം 
Pravasi

കളഞ്ഞു കിട്ടിയ ഒരു ലക്ഷം ദിർഹം തിരിച്ചേൽപ്പിച്ച പ്രവാസിക്ക് ദുബായ് പോലീസിന്‍റെ ആദരം

കളഞ്ഞുകിട്ടിയ പണം യഥാർഥ ഉടമയ്ക്ക് സുരക്ഷിതമായി നൽകുക എന്നത് തന്‍റെ കടമയാണെന്ന് സ്വദേശ് കുമാർ

ദുബായ്: അൽ ബർഷ മേഖലയിൽ നിന്ന് കളഞ്ഞു കിട്ടിയ ഒരു ലക്ഷം ദിർഹം പൊലീസിലേൽപ്പിച്ച പ്രവാസി ഇന്ത്യക്കാരൻ സ്വദേശ് കുമാറിന് ദുബായ് പൊലീസിന്‍റെ ആദരം.

ദുബായ് പൊലീസ് ട്രാഫിക് രജിസ്‌ട്രേഷൻ വിഭാഗം മേധാവി കേണൽ മുസ്തഫ മുഹമ്മദ് അബ്ദുല്ല, ക്രിമിനൽ റെക്കോർഡ് വിഭാഗം തലവൻ ലഫ്. കേണൽ യാസർ അൽ ഹാഷിമി എന്നിവരുടെ സാന്നിധ്യത്തിൽ അൽ ബർഷ പൊലിസ് സ്‌റ്റേഷൻ ഡയറക്റ്റർ ബ്രിഗേഡിയർ മജീദ് അൽ സുവൈദി സ്വദേശ് കുമാറിന് അഭിനന്ദന സർട്ടിഫിക്കറ്റ് നൽകി.

സത്യസന്ധതയുടെയും ആത്മാർത്ഥതയുടെയും മൂല്യങ്ങൾ ഉൾക്കൊണ്ടതിന് സ്വദേശ് കുമാറിനെ ബ്രിഗേഡിയർ അൽ സുവൈദി അഭിനന്ദിച്ചു.

പൊതുജന സഹകരണം വളർത്തിയെടുക്കുന്നതിലൂടെ ദുബായ് പൊലിസിന്‍റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇത്തരം നീതിപൂർവകമായ പ്രവൃത്തികൾ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കളഞ്ഞുകിട്ടിയ പണം യഥാർഥ ഉടമയ്ക്ക് സുരക്ഷിതമായി നൽകുക എന്നത് തന്‍റെ കടമയാണെന്നും അംഗീകാരത്തിന് നന്ദി പറയുന്നുവെന്നും സ്വദേശ് കുമാർ പ്രതികരിച്ചു.

ന്യൂനമർദപാത്തി; കേരളത്തിൽ അഞ്ചു ദിവസത്തേക്ക് മഴ

വിവാഹ അഭ‍്യർഥന നിരസിച്ചു; വനിതാ ഡോക്റ്റർക്ക് സഹപ്രവർത്തകന്‍റെ മർദനം

ഹിമാചൽ പ്രദേശിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 4 പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

റോയിട്ടേഴ്സിന്‍റെ എക്സ് അക്കൗണ്ടുകൾ ഇന്ത്യയിൽ പ്രവർത്തന രഹിതം; പങ്കില്ലെന്ന് കേന്ദ്രം

വ്യാജ മോഷണക്കേസിൽ‌ കുടുക്കിയ സംഭവം; വീട്ടുടമയ്ക്കും മകൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരേ കേസ്