എമിറേറ്റ്സ് ഗോൾഡ് റിഫൈനറിയുമായുള്ള സഹകരണം പ്രഖ്യാപിച്ച് ഒ ഗോൾഡ്

 
Pravasi

എമിറേറ്റ്സ് ഗോൾഡ് റിഫൈനറിയുമായുള്ള സഹകരണം പ്രഖ്യാപിച്ച് ഒ ഗോൾഡ്

ഗൾഫിലെ മുൻനിരയിലുള്ള സ്വർണ റിഫൈനറിയാണ് എമിറേറ്റ്സ് ഗോൾഡ്.

ദുബായ്: ഉപയോക്താക്കൾക്കും നിക്ഷേപകർക്കും സ്വർണവും വെളളിയും സ്വന്തമാക്കാനുള്ള യുഎഇയിലെ ആദ്യത്തെ ഇമറാത്തി ആപ്പായ ഒ ഗോൾഡ്. സ്വർണ സംസ്കരണ ശാലയായ എമിറേറ്റ്സ് ഗോൾഡ് റിഫൈനറിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഗൾഫിലെ മുൻനിരയിലുള്ള സ്വർണ റിഫൈനറിയാണ് എമിറേറ്റ്സ് ഗോൾഡ്.

ഒ ഗോൾഡിന്‍റെ 75,000-ലധികം വരുന്ന ഉപയോക്താക്കൾക്ക് സർട്ടിഫൈഡ് സ്വർണ്ണ ഉൽപ്പന്നങ്ങൾ നേരിട്ട് റിഫൈനറി നിരക്കിൽ, സ്വന്തമാക്കാൻ അവസരം നൽകുന്നതാണ് ഈ പങ്കാളിത്തം. ഒ ഗോൾഡ് വാലറ്റ് വഴിയാണ് സ്വർണം ഉപയോക്താക്കൾക്ക് ലഭ്യമാക്കുക. യുഎഇയിലെ സാധാരണ നിക്ഷേപകർക്ക് എളുപ്പത്തിൽ മൂല്യമേറിയ ലോഹങ്ങളിൽ നിക്ഷേപിക്കാൻ ഇതിലൂടെ കഴിയുമെന്ന് ഒ ഗോൾഡിന്‍റെ സ്ഥാപകനായ ബന്ദർ അൽഒത്മാൻ പറഞ്ഞു.

ഒ ഗോൾഡുമായുള്ള പങ്കാളിത്തം, യുഎഇയിലെ നിക്ഷേപകർക്ക് വിലയേറിയ ലോഹങ്ങളിലെ നിക്ഷേപം സുരക്ഷിതവും സുതാര്യവും ഗുണനിലവാരമുള്ളതുമാക്കാൻ സഹായിക്കുമെന്ന് എമിറേറ്റ്സ് ഗോൾഡിന്‍റെ സിഇഒ അഭിജിത് ഷാ പറഞ്ഞു. ലോകനിലവാരത്തിൽ 1992 മുതൽ പ്രവർത്തിക്കുന്ന എമിറേറ്റ്സ് ഗോൾഡ്, മിഡിൽ ഈസ്റ്റിലെ സ്വർണ-വെളളി വിപണിയിൽ കഴിഞ്ഞ 33 വർഷമായി മുൻനിരയിലുള്ള സ്ഥാപനമാണ്. എമിറേറ്റ്സ് റിഫൈനറിയുമായുള്ള കരാറിലൂടെ “യുഎഇ ഗുഡ് ഡെലിവറി” സർട്ടിഫിക്കേഷൻ നേടിയ സ്വർണ- വെളളി ബാറുകളുടെയും നാണയങ്ങളുടെയും വിപുലമായ ശേഖരമാണ് ഒ ഗോൾഡ് ഉപയോക്താക്കൾക്ക് നേരിട്ട് റിഫൈനറിയിൽ നിന്ന് ലഭിക്കുക.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി