ഓണത്തിന് അവധി: പഴയിടത്തിന്‍റെ ഓണ സദ്യ, 'ഓണം ഇവിടെയാണ്' ക്യാംപയ്നുമായി ലുലു

 
Pravasi

ഓണത്തിന് അവധി: പഴയിടത്തിന്‍റെ ഓണ സദ്യ, 'ഓണം ഇവിടെയാണ്' ക്യാംപയ്നുമായി ലുലു

പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഇത്തവണ ലുലു ഓണ സദ്യ ഒരുക്കുന്നത്.

അബുദാബി: നബിദിനവും വാരാന്ത്യ അവധിയും ഒരുമിച്ചു വരുന്നതിനാൽ ഇത്തവണ പൊതു അവധി ദിനത്തിൽ തിരുവോണം ആഘോഷിക്കുന്നതിന്‍റെ സന്തോഷത്തിലാണ് യുഎഇ യിലെ പ്രവാസികൾ. യുഎഇ യിലെ ഓണവിപണി സജീവമായി കഴിഞ്ഞു. ഓണാഘോഷം കേമമാക്കാൻ വിവിധ ഉത്പന്നങ്ങളാണ് ലുലു ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

കേരളത്തിൽ നിന്നുള്ള തനത് പഴം-പച്ചക്കറി ഉത്പന്നങ്ങൾ, ശർക്കര- ഉപ്പേരി തുടങ്ങി നാടൻ ഓണപലഹാരങ്ങളുടെ വിപുലമായ ശ്രേണിയും ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള 2500 ടൺ പഴം - പച്ചക്കറി ഉത്പന്നങ്ങളാണ് ഇത്തവണ ജിസിസിയിലെ ഓണവിപണിയിൽ ലുലു എത്തിക്കുന്നതെന്ന് ലുലു ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് ഡയറക്റ്റർ സുൾഫിക്കർ കടവത്ത് പറഞ്ഞു. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഇത്തവണ ലുലു ഓണ സദ്യ ഒരുക്കുന്നത്. 25 തരം വിഭവങ്ങൾ ഉള്ള ഓണ സദ്യയുടെ പ്രീ ബുക്കിങ്ങ് ആരംഭിച്ചു കഴിഞ്ഞു.

30 തരം പായസങ്ങളുള്ള പായസ മേളയാണ് മറ്റൊരു പ്രധാന ആകർഷണം. നവരത്ന പായസം, ഇളനീർ പായസം, ചക്ക പായസം, മില്ലെറ്റ് പായസം തുടങ്ങിയ 'ഹെൽത്തി'പായസങ്ങളും ഇത്തവണ മേളയിലുണ്ട്. ഓൺലൈനിലൂടെയും ലുലു സ്റ്റോറുകളിൽ നേരിട്ട് എത്തിയും ഓർഡറുകൾ ബുക്ക്‌ ചെയ്യാനാകും. വൈവിധ്യമാർന്ന ഓണപ്പൂക്കളും ലുലു സ്റ്റോറുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. ' ഓണം ഇവിടെയാണ് ' എന്ന പേരിലാണ് ഇത്തവണ ലുലുവിന്‍റെ ഓണം ക്യാംപയ്ൻ നടത്തുന്നത്.

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ആഗോള അയ്യപ്പ സംഗമം: സുരേഷ് ഗോപിയെ ക്ഷണിച്ച് ദേവസ്വം ബോർഡ്

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു