ഒരുമ ഫുട്ബോൾ: ഇമ്പാക്ട് എഫ്‌സി ചാമ്പ്യൻമാർ

 
Pravasi

ഒരുമ ഫുട്ബോൾ: ഇമ്പാക്ട് എഫ്‌സി ചാമ്പ്യൻമാർ

ഫൈനലിൽ എഎഫ്‌സി അൽ ഫൗസ് ക്ലബ്ബിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തോൽപ്പിച്ചാണ് ഇമ്പാക്ട് എഫ്‌സി ജേതാക്കളായത്

Manju Soman

ഷാർജ: ഒരുമ അഴീക്കോട് കൂട്ടായ്മ സംഘടിപ്പിച്ച ഫുട്ബാൾ മത്സരത്തിൽ ഇമ്പാക്ട് എഫ്‌സി ചാമ്പ്യൻമാരായി. ഫൈനലിൽ എഎഫ്‌സി അൽ ഫൗസ് ക്ലബ്ബിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തോൽപ്പിച്ചാണ് ഇമ്പാക്ട് എഫ്‌സി ജേതാക്കളായത്.

ഷാർജ അമേരിക്കൻ ക്രീയേറ്റീവ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ മത്സരം ഒരുമയുടെ ചെയർമാൻ സുരേന്ദ്ര നാഥൻ ഫ്ലാഗ് ഓഫ് ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോയിന്റ് ട്രഷറർ റെജി പാപച്ചൻ ഉൽഘാടനം നിർവഹിച്ചു.

ജേതാക്കൾക്ക് ഒരുമയുടെ പ്രസിഡന്റ്‌ സുബൈർ,സെക്രട്ടറി മുബീർ, കോർ കമ്മറ്റി അംഗം വിജയകുമാർ എന്നിവർ ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു. എക്സിക്യൂട്ടീവ് അംഗങ്ങളായ അഫ്സൽ ചെമ്പേൻ, പ്രജോഷ്, ചൈതേഷ്, സുനിൽ കുമാർ, സജിത്ത്, അൻസാരി, സമീർ, കിരൺ അയാടതിൽ തുടങ്ങിയവർ നേതൃത്വം നൽകി.

അമെരിക്കയ്ക്ക് കനത്ത പ്രഹരം; പശ്ചിമേഷ്യയിലെ മിസൈൽ‌ പ്രതിരോധ റഡാർ സംവിധാനം ഇറാൻ തകർത്തു

പാചകവാതക വില വർധിപ്പിച്ചു; ഗാർഹിക സിലിണ്ടറിന് 60 രൂപ കൂട്ടി

കുടുംബശ്രീ വായ്പയെടുത്ത് സിവിൽ സർവീസ് പഠനം; 57ാം റാങ്കോടെ സ്വപ്നം യാഥാർഥ്യമാക്കി ശ്രീജ

പുതുയുഗയാത്രയുടെ സമാപനം; രാഹുൽ ഗാന്ധിയെത്തും

"ആദ‍്യം കീഴടങ്ങൂ, എന്നിട്ടാവാം ചർച്ച": ഡോണൾഡ് ട്രംപ്