കസവ് ചിത്ര രചനാ- ചെസ് മത്സരം നടത്തി  
Pravasi

കസവ് ചിത്ര രചനാ- ചെസ് മത്സരം നടത്തി

അസോസിയേഷന്‍ ആക്ടിംഗ് പ്രസിഡണ്ട് അനീസ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു

ഷാര്‍ജ: കണ്ണൂര്‍ സാംസ്‌കാരിക വേദി(കസവ്) കുട്ടികള്‍ക്കായി ചിത്രരചനാ, കളറിംഗ് മത്സരവും ചെസ് മത്സരവും നടത്തി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷൻ ഹാളിൽ നടന്ന മത്സരം അസോസിയേഷന്‍ ആക്ടിംഗ് പ്രസിഡണ്ട് അനീസ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ക്രസവ് ട്രഷറര്‍ ദിവ്യാ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. നഹീദ് ആറാം പീടിക സ്വാഗതവും ധന്യാ പ്രമോദ് നന്ദിയും പറഞ്ഞു. മഹിന ഫാസില്‍, തഷ്‌റീഫ മനാഫ്, രസ്‌ന ഫൈസല്‍, അനിമ പ്രസാദ്, റിന്‍ഷ ദിജേഷ്, രമ്യ നമ്പ്യാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ചിത്ര രചന മത്സരത്തില്‍ ഹിദ ഫാത്തിമ, ഫാത്തിമ സിയ, അബയ് എന്നിവരും കളറിംഗ് മത്‌സരത്തില്‍ അഹ്ഷിഫ, കാശിനാഥ് കെ.എം., ഗൗരി കെ.എം. എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കര്‍ഹരായി.

ചെസ്സ് മത്സരത്തില്‍ ഫിലിപ്പ് സന്‍ജോയ് ഒന്നാം സ്ഥാനവും സിദ്ദാര്‍ത്ഥ് സന്‍ജോയ് രണ്ടാം സ്ഥാനവും നേടി.അനീസ് റഹ്മാന്‍ സമ്മാനങ്ങൾ നൽകി.

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ

ബലാത്സംഗ കേസ്; നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി

ചരക്ക് ട്രെയ്നിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വടകരയിൽ ആർജെഡി നേതാവിനെ വെട്ടി പരുക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

ഇന്ത‍്യൻ ടീമിന് പുതിയ ജേഴ്സി സ്പോൺസർ