പ്രവാസി ബുക്സിന്‍റെ പുസ്തക ചർച്ച 21 ന്

 
Pravasi

പ്രവാസി ബുക്സിന്‍റെ പുസ്തക ചർച്ച 21 ന്

പ്രമുഖ എഴുത്തുകാരനും അധ്യാപകനുമായ മുരളി മംഗലത്ത് ഉദ്ഘാടനം ചെയ്യും.

Megha Ramesh Chandran

ഷാർജ: പ്രവാസി ബുക്സിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിമാസ പുസ്തക ചർച്ചയിൽ സബ്ന നസീറിന്‍റെ ദൈവത്തിന്‍റെ താക്കോൽ, അനുവന്ദനയുടെ നീലാഞ്ജനം എന്നീ നോവലുകൾ ചർച്ച ചെയ്യുന്നു. സെപ്തംബർ 21, ഞായറാഴ്ച വൈകുന്നേരം അഞ്ചര മുതൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കുന്ന പരിപാടി പ്രമുഖ എഴുത്തുകാരനും അധ്യാപകനുമായ മുരളി മംഗലത്ത് ഉദ്ഘാടനം ചെയ്യും.

പ്രവീൺ പാലക്കീൽ മോഡറേറ്ററാകും. രഘുനന്ദനൻ ദൈവത്തിന്‍റെ താക്കോലും എം.ഒ. രഘുനാഥ് നീലാഞ്ജനവും പരിചയപ്പെടുത്തി സംസാരിക്കും. ഉണ്ണി കൊട്ടാരത്ത്, കെ.പി. റസീന, ബബിത ഷാജി, സിറാജ് നായർ, രാജേശ്വരി പുതുശേരി, പ്രതിഭ സതീഷ്, സഹർ അഹ്മദ്, ദൃശ്യ ഷൈൻ എന്നിവർ സംസാരിക്കും.

ചടങ്ങിൽ അനുവന്ദനയുടെ കഥാ സമാഹാരം 'നൗക'യുടേയും സബ്ന നസീറിന്‍റെ 'ദൈവത്തിന്‍റെ താക്കോൽ' രണ്ടാം പതിപ്പിൻറേയും കവർ പ്രകാശനം നടക്കും. സബ്ന നസീറും അനുവന്ദനയും മറുപടി പ്രസംഗം നടത്തും.

ഇന്ത്യ - യുഎസ്, യൂറോപ്യൻ യൂണിയൻ വ്യാപാര കരാറുകൾ ഉടൻ

75 രാജ്യങ്ങളിൽ നിന്നുള്ള വിസ അപേക്ഷകളുടെ പ്രോസസിങ് യുഎസ് നിർത്തിവയ്ക്കുന്നു

കുടുംബശ്രീ ഉത്പന്നങ്ങൾ ആഗോള വിപണിയിലേക്ക്

ഇറാനിൽ സൈനിക നടപടി ഉടനെന്ന് റിപ്പോർട്ട്

അണ്ടർ-19 ലോകകപ്പ്: പട്ടേലിന് 5 വിക്കറ്റ്, ഇന്ത്യക്ക് ജയത്തോടെ തുടക്കം