അബ്ദുൾ റഹീം file image
Pravasi

സൗദി ബാലൻ കൊല്ലപ്പെട്ട സംഭവം; അബ്ദുൾ റഹീം ജയിൽ മോചിതനാകാൻ വൈകും

2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ലൻ അനസ്​ അൽ ഫായിസിന്‍റെ കൊലപാത​ക​ക്കേ​സി​ൽ അ​ബ്​​ദു​ൽ റ​ഹീം അ​റസ്​റ്റിലാകുന്നത്​.

റിയാദ്: സൗദി അറേബ്യൻ ബാലൻ കൊല്ലപ്പെട്ട സംഭവത്തിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൾ റഹീം ജയിൽ മോചിതനാകാൻ വൈകും . തിങ്കളാഴ്ച നടത്തിയ സിറ്റിങ്ങിലാണ് നിര്‍ണായക വിധി. പബ്‌ളിക് റൈറ്റ് പ്രകാരമുളള കുറ്റകൃത്യത്തിനാണ് ശിക്ഷ വിധിച്ചത്.

മരിച്ച സൗദി ബാലന്‍റെ കുടുംബം അഞ്ച് മാസം മുൻപ് ദയാധനം സ്വീകരിച്ച് മാപ്പ് നൽകിയതോടെ അബ്ദുൾ റഹീമിനെ വധശിക്ഷയിൽ നിന്ന് കോടതി ഒഴിവാക്കിയിരുന്നു. 20 വർഷം തടവാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്. നിലവില്‍ 19 വര്‍ഷം അബ്ദുൾ റഹീം തടവില്‍ കഴിഞ്ഞ സാഹചര്യത്തില്‍ ഒരു വര്‍ഷത്തിനകം കാലാവധി പൂര്‍ത്തിയാക്കി റഹീമിന്‍റെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷ.

2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ലൻ അനസ്​ അൽ ഫായിസിന്‍റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ബ്​​ദു​ൽ റ​ഹീം അ​റസ്​റ്റിലാകുന്നത്​. 2012ലാണ്​ വ​ധ​ശി​ക്ഷ വി​ധിച്ചത്​.

''പിണറായി വിജയൻ ആഭ‍്യന്തര വകുപ്പ് ഒഴിയണം, ഇത് സ്റ്റാലിന്‍റെ റഷ‍്യയല്ല''; വി.ഡി. സതീശൻ

എസ്എഫ്ഐ നേതാവിനെതിരായ പൊലീസ് മർദനം; ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി

പാക്കിസ്ഥാന് തിരിച്ചടി; മാച്ച് റഫറിയെ നീക്കണമെന്നാവശ‍്യം ഐസിസി തള്ളി

കുന്നംകുളം കസ്റ്റഡി മർദനം; പൊതുതാത്പര‍്യ ഹർജി സമർപ്പിച്ച് സുജിത്ത്

ആൺ സുഹൃത്തിനെ മരത്തിൽ കെട്ടിയിട്ടു; ക്ഷേത്ര പരിസരത്ത് പെൺകുട്ടിയെ പീഡിപ്പിച്ചു