ശക്തി തിയറ്റേഴ്സ് ആയുർവേദ, ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

 
Pravasi

ശക്തി തിയറ്റേഴ്സ് ആയുർവേദ, ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ശക്തി അംഗങ്ങൾക്കുള്ള പ്രിവിലേജ് കാർഡ് കെ വി ബഷീറിന് നൽകി സൂരജ് പ്രഭാകർ പുറത്തിറക്കി.

അബുദാബി: ശക്തി തിയറ്റേഴ്സ് അബുദാബി ഷാബിയ മേഖലയുടെ നേതൃത്വത്തിൽ അഹല്യ ഗ്രൂപ്പിന്‍റ സഹകരണത്തോടെ ആയുർവേദ, ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അഹല്യ സീനിയർ ഓപ്പറേഷൻസ് മാനേജറും മലയാള മിഷൻ അബുദാബി ചാപ്റ്റർ ഉപദേശകസമിതി ചെയർമാനുമായ സൂരജ് പ്രഭാകർ അബുദാബി ശക്തി തിയറ്റേഴ്സ് പ്രസിഡന്‍റ് കെ വി ബഷീർ എന്നിവർ ചേർന്ന് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.

ശക്തി അംഗങ്ങൾക്കുള്ള പ്രിവിലേജ് കാർഡ് കെ വി ബഷീറിന് നൽകി സൂരജ് പ്രഭാകർ പുറത്തിറക്കി. മേഖല പ്രസിഡന്‍റ് മുഹമ്മദ് ജുനൈദ് വി.ടി. അധ്യക്ഷത വഹിച്ചു. ശക്തി തിയറ്റേഴ്സ് അബുദാബി സെക്രട്ടറി എ ൽ സിയാദ്, മുൻ പ്രസിഡന്‍റ് ടി.കെ. മനോജ്‌, കേന്ദ്ര കലാ വിഭാഗം സെക്രട്ടറി അജിൻ പോത്തേര, അഹല്യ ആൾട്ടർനേറ്റീവ് മെഡിസിൻ മാനേജർ സജീഷ് എന്നിവർ പ്രസംഗിച്ചു.

ഡോക്ടർമാരായ അഹല്യ, രാജലക്ഷ്മി, അബ്ദുൽ റഷീദ് എന്നിവർ ക്ലാസ്സെടുത്തു. ചടങ്ങിൽ ശക്തി മേഖല സെക്രട്ടറി അച്ചുത് വേണുഗോപാൽ സ്വാഗതവും മെമ്പർഷിപ് സെക്രട്ടറി ജ്യോതിഷ് നന്ദിയും പറഞ്ഞു.

ക്യാമ്പിൽ മേഖലയിലെ അഞ്ചു യൂണിറ്റുകളിൽ നിന്നെത്തിയ നൂറ്റി പതിനഞ്ചോളം അംഗങ്ങൾ പങ്കെടുത്തു.

മാസപ്പിറവി കണ്ടു; നബിദിനം സെപ്റ്റംബർ അഞ്ചിന്

യെമനിൽ ഇസ്രയേലിന്‍റെ വ്യോമാക്രമണം; പ്രസിഡന്‍റിന്‍റെ കൊട്ടരം തകർന്നു

സിപിഎമ്മിലെ കത്ത് ചോർച്ച; മുഹമ്മദ് ഷർഷാദിന് വക്കീൽ നോട്ടീസ് അയച്ച് തോമസ് ഐസക്ക്

ട്രാന്‍സ്‍ജെന്‍ഡര്‍ അവന്തികയ്ക്ക് പിന്നില്‍ ബിജെപിയുടെ ഗൃഢാലോചന സംശയിക്കുന്നു: സന്ദീപ് വാര്യർ

ചംപയി സോറൻ വീട്ടുതടങ്കലിൽ