മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ ടൂർണമെന്‍റുമായി സഹകരിക്കുമെന്ന് സംഘാടകർ.

 
Pravasi

ബിജോയ്സ്‌ ചാംപ്യന്‍സ്‌ കപ്പ് ക്രിക്കറ്റ് 12 മുതല്‍ ഷാർജയിൽ

ഷാര്‍ജ അല്‍ ബതായയിലെ ബിജോയ്‌സ് ക്രിക്കറ്റ് ക്ലബ്ബിലാണ് മത്സരങ്ങൾ

UAE Correspondent

ഷാർജ: ബിജോയ്സ്‌ ചാംപ്യന്‍സ്‌ കപ്പ് ക്രിക്കറ്റ് 2025 സീസണ്‍ വണ്‍ ഈ മാസം 12 മുതല്‍ 14 വരെ നടത്തും. ഷാര്‍ജ അല്‍ ബതായയിലെ ബിജോയ്‌സ് ക്രിക്കറ്റ് ക്ലബ്ബിലാണ് മത്സരങ്ങൾ നടക്കുന്നത്. 44 കോര്‍പ്പറേറ്റ് ടീമുകള്‍ പങ്കെടുക്കും. മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ ടൂർണമെന്‍റുമായി സഹകരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ദുബായ് പോലീസ്, ഡു തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും ലുലു, മെഡ് കെയർ, നെസ്റ്റോ, ബിജോയ്‌സ്‌ ഗ്രൂപ്പ്, ഫിലി, നബൂദ, അൽ റൊസ്തമാനി, മശ്‌രീഖ്‌, ഇത്തിഹാദ്, ഐഎംജി വേൾഡ്, ഡിപി വേൾഡ്, എമിറേറ്റ്സ് എൻബിഡി തുടങ്ങിയ കോർപറേറ്റ് സ്ഥാനാപനങ്ങളും ടൂർണമെന്‍റിൽ പങ്കെടുക്കും.

12ന് രാത്രി ഒമ്പത് മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. വിജയികൾക്ക് അരലക്ഷം ദിര്‍ഹമാണ് ക്യാഷ് പ്രൈസ്. റണ്ണറപ്പിന് കാല്‍ലക്ഷം ദിര്‍ഹവും സമ്മാനമായി ലഭിക്കും.മുൻ ഇന്ത്യൻ ദേശിയ താരം ഇര്‍ഫാന്‍ പഠാൻ മുഖ്യാതിഥിയായി പങ്കെടുക്കും. ഹനാന്‍ ഷാ ഉള്‍പ്പെടെയുള്ളവർ പങ്കെടുക്കുന്ന സംഗീത പരിപാടിയും അരങ്ങേറും. ഫുഡ് സ്റ്റാളുകള്‍, വിവിധ പ്രദര്‍ശനങ്ങള്‍ എന്നിവയുമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.

തിരിച്ചുവരവ് ആഘോഷമാക്കി ഹാർദിക് പാണ്ഡ‍്യ; ദക്ഷിണാഫ്രിക്കയ്ക്ക് 176 റൺസ് വിജയലക്ഷ‍്യം

ചെങ്കോട്ട സ്ഫോടനം; കശ്മീർ സ്വദേശിയായ ഡോക്റ്റർ അറസ്റ്റിൽ

ശബരിമലയിൽ വൻ ഭക്തജന പ്രവാഹം; ദർശനം നടത്തിയത് 75,463 പേർ

മലയാറ്റൂരിൽ നിന്ന് കാണാതായ 19കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്

ജസ്റ്റിസ് സ്വാമിനാഥനെ ഇംപീച്ച് ചെയ്യണം; ലോക്സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി പ്രതിപക്ഷ എംപിമാർ