ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി

 
Pravasi

കടബാധ്യതകൾ തീർക്കാൻ 7.3 കോടി ദിർഹം അനുവദിച്ച് ഷാർജ കടം തീർപ്പാക്കൽ സമിതി

യുഎഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശം അനുസരിച്ചാണ് തീരുമാനം

MV Desk

ഷാർജ: ഷാർജയിൽ സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന പൗരന്മാരുടെ കടബാധ്യതകൾ എഴുതിത്തള്ളാൻ ഷാർജ കടം തീർപ്പാക്കൽ സമിതി 7.3 കോടി ദിർഹം അനുവദിച്ചു. 143 കേസുകൾ പരിഹരിക്കുന്നതിനായി തുക വിനിയോഗിക്കും. യുഎഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശം അനുസരിച്ചാണ് തീരുമാനം. പദ്ധതിയിലൂടെ ഇതുവരെ 1.35 ശതകോടി ദിർഹം ചെലവിട്ടതായി സമിതി ചെയർമാൻ ശൈഖ് റാശിദ് അഹമ്മദ് അൽ ശൈഖ് അറിയിച്ചു. 2,791 പേരാണ് ഇതുവരെയുള്ള ഗുണഭോക്താക്കൾ.

പദ്ധതിയുടെ 29ാമത് ബാച്ചിനായാണ് 7.3 കോടി ദിർഹം അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2014ൽ ആണ് ഷാർജ ഭരണാധികാരി ഷാർജ ഡെബ്റ്റ് സെറ്റിൽമെന്‍റ് കമ്മിറ്റിക്ക് രൂപം നൽകുന്നത്. യഥാർഥ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പൗരന്മാരെ പിന്തുണക്കുകയാണ് സമിതിയുടെ ലക്ഷ്യം.

''ഉപദേശിക്കാൻ ധാർമികതയില്ല'': രാമക്ഷേത്രത്തിൽ പതാക ഉയർത്തിയതിനെതിരായ പാക് വിമർശനം തള്ളി ഇന്ത്യ

തൃശൂരിൽ ഗർഭിണി പൊള്ളലേറ്റു മരിച്ച നിലയിൽ; മൃതദേഹം വീടിന് പിന്നിലെ കാനയിൽ

തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങുന്നത് 33,711 പോളിങ് സ്റ്റേഷനുകൾ

സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു; 2 കുട്ടികൾ മരിച്ചു

2030 കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ; അഹമ്മദാബാദ് വേദിയാവും