നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വൻ വളർച്ച കൈവരിച്ച് ഷാർജ
ഷാർജ: നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ കുതിപ്പുമായിവൻ വളർച്ച നേടി ഷാർജ. ഈ വർഷം ആദ്യ 6 മാസത്തിനിടെ 150 കോടി ഡോളറിന്‍റെ വിദേശ നിക്ഷേപവും 74 പുതിയ പദ്ധതികളുമാണ് ഷാർജയിൽ എത്തിയത്.
ഈ കാലയളവിൽ 2578 തൊഴിലവസരവും സൃഷ്ടിച്ചു. യുഎഇയിൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിൽ അതിവേഗം വളരുന്ന എമിറേറ്റായി ഷാർജ മാറി. 2024ൽ 32.5 കോടി ഡോളർ വിദേശ നിക്ഷേപത്തിൽ നിന്ന് 6 മാസത്തിനകം 361% വർധിച്ച് 150 കോടി ഡോളറിലേക്ക് ഉയരുകയായിരുന്നു.
തൊഴിലവസരം സൃഷ്ടിക്കുന്നതിൽ മുൻ വർഷത്തെക്കാൾ 45% വർധന. 2024ൽ 1779 പേർക്കാണ് ജോലി ലഭിച്ചതെങ്കിൽ ഇത്തവണ 2578 പേർക്ക് തൊഴിൽ ലഭ്യമാക്കി.