ഫുജൈറ: എസ്എൻഡിപി സേവനം യോഗം ഫുജൈറ യൂണിയനിൽ ഉൾപ്പെട്ട ഗുർഫാ (5769) ശാഖയുടെ മാസപൂജയും പ്രാർഥനയും, ഗുരുദേവ സന്ദേശന ക്ലാസും, പ്രസാദ വിതരണവും, അന്നദാനവും നടന്നു.
യൂണിയൻ സെക്രട്ടറി രാജഗുരുവിന്‍റെ വസതിയിൽ നടന്ന പൂജാദി കർമ്മങ്ങൾക്ക് രാജഗുരു നേതൃത്വം നൽകി.
ശാഖ വൈസ് പ്രസിഡന്‍റ് സുധീഷ്, സെക്രട്ടറി ബ്രഹ്മാനന്ദൻ, യൂണിയൻ ഡയറക്ടർ ബോർഡ് അംഗം സുരേഷ് മാലിപ്പാറ, യൂണിയൻ കൗൺസിലർ, വിജയകുമാർ, റിജേഷ്, യൂണിയൻ വനിതാ പ്രസിഡന്‍റ് സോണിയ ശ്രീകുമാർ, മഞ്ജുഷ രാജഗുരു, ജിബിത രാജേഷ്, ഡാരി കണ്ണൻ തുടങ്ങിയവർ യൂണിയൻ ശാഖ തല നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.