അൽ ഐൻ മാർ തോമാ ഇടവകയുടെ സ്പിരിറ്റ് ഓഫ് ദ യൂണിയൻ ആചരണവും കൊയ്ത്തുത്സവവും  
Pravasi

അൽ ഐൻ മാർ തോമാ ഇടവകയുടെ സ്പിരിറ്റ് ഓഫ് ദ യൂണിയൻ ആചരണവും കൊയ്ത്തുത്സവവും

അൽ ഐൻ മസ്യദിലുള്ള ദേവാലയാങ്കണത്തിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്.

അൽ ഐൻ: മാർ തോമാ ഇടവകയുടെ നേതൃത്വത്തിൽ സ്പിരിറ്റ് ഓഫ് ദ യൂണിയൻ ആചരണവും കൊയ്ത്തുത്സവവും ശനിയാഴ്ച വൈകിട്ട് 5:30 മുതൽ നടക്കും. അൽ ഐൻ മസ്യദിലുള്ള ദേവാലയാങ്കണത്തിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. കൊയ്ത്തുത്സവ ക്രമീകരണങ്ങളുടെ ഉദ്ഘാടനം ഡോ. മാത്യൂസ് മാർ സെറാഫീം എപ്പിസ്കോപ്പ നിർവഹിച്ചു.

കൊയ്ത്തുത്സവത്തിന്റെ ഭാഗമായി സംഗീത സന്ധ്യ, ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, നാടൻ ഭക്ഷ്യ് സ്റ്റാളുകൾ , തട്ടുകടകൾ, മെഡിക്കൽ ക്യാമ്പ്‌, കുട്ടികൾക്കായുള്ള ഗെയിംസ് തുടങ്ങിയവ നടത്തും.

ഇടവക വികാരി റവ. അനീഷ് പി അലക്സ്, ‌ ജനറൽ കൺവീനർ ജിനു സ്കറിയ, വൈസ് പ്രസിഡന്‌റ് ബാബു ടി. ജോർജ്, സെക്രട്ടറി ബിജു ജോർജ്, ഫൈനാൻസ്‌ ട്രസ്റ്റി സാംസൺ കോശി, വിവിധ കമ്മിറ്റികളുടെ കൺവീനർമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു

പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം; 11 പേർക്ക് കടിയേറ്റു

വീടിന്‍റെ ജനൽ തകർത്ത് അകത്ത് കയറി മോഷണം; പ്രതി അറസ്റ്റിൽ

ഏഷ‍്യ കപ്പ്: യുഎഇ ടീമിൽ മലയാളി ഉൾപ്പെടെ 7 ഇന്ത്യൻ വംശജർ

യൂത്ത് കോൺഗ്രസ് നേതാവിനെതിരായ കസ്റ്റഡി മർദനം; പ്രതിയായ പൊലീസുകാരന്‍റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച്