ദുബായ് സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കി സ്റ്റാർ എക്സ് പ്രസ് ഗവൺമെന്‍റ് ട്രാൻസാക്ഷൻ സെന്‍റർ
ദുബായ്: ദുബായ് സർക്കാരിന്‍റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ ഒരൊറ്റ ഓഫിസിൽ ഒരുക്കി സ്റ്റാർ എക്സ് പ്രസ് ഗവൺമെന്‍റ് ട്രാൻസാക്ഷൻ സെന്‍റർ. മംസാർ സെഞ്ച്വറി മാളിൽ പ്രവർത്തനം തുടങ്ങി. ദുബായ് ഇക്കണോമിക് ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്‍റ്, തസീൽ, തൗജീൽ, ദുബായ് ഹെൽത്ത് അതോറിറ്റി തുടങ്ങിയ സർക്കാർ വകുപ്പുകളുടെ സേവനം എല്ലാ ദിവസവും രാവിലെ 9 മണി മുതൽ രാത്രി 11 മണി വരെ ലഭ്യമാണെന്ന് സ്ഥാപകനും സിഇഒയുമായ ഡോ. ഷാനിദ് ആസിഫ് അലി, മാനേജിങ് പാർട്ട്ണർ അബ്ദുൽ അസീസ് അയ്യൂർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ട്രേഡ് ലൈസൻസുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും സർക്കാർ ഫീസ് മാത്രം അടച്ച്, സർവീസ് ചാർജ് ഇല്ലാതെ പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഇരുവരും വ്യക്തമാക്കി. സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ നേരിട്ടാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതെന്ന് മാനേജ്മെന്‍റ് വിശദീകരിച്ചു.
പത്താം വാർഷികത്തിന്‍റെ ഭാഗമായാണ് കൂടുതൽ വിപുലമായ സൗകര്യങ്ങളോടെ സ്റ്റാർ എക്സ്‌പ്രസ് സെഞ്ച്വറി മാളിലേക്ക് മാറ്റിയതെന്ന് ഡോ. ഷാനിദ് ആസിഫ് അലി പറഞ്ഞു. പത്താം വാർഷികത്തിന്‍റെ ഭാഗമായി വിപുലമായ ആഘോഷ പരിപാടികൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാർ എക്സ് പ്രസിൽ എത്തുന്ന ഉപയോക്താക്കൾക്ക് മൂന്നു മണിക്കൂർ സൗജന്യ പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഫ്രീസോണിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മെയിൻ ലാൻഡിൽ പ്രവർത്തിക്കാനാവശ്യമായ ലൈസൻസ് നേടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ സ്ഥാപകനും സിഇഒയുമായ ഡോ. ഷാനിദ് ആസിഫ് അലി, മാനേജിങ് പാർട്ട്ണർ അബ്ദുൽ അസീസ് അയ്യൂർ എന്നിവരെ കൂടാതെ അസിസ്റ്റന്‍റ് മാനേജർ ഷഫീഖ് അലി, ജാസിം അലി, താഹിർ എന്നിവരും പങ്കെടുത്തു.