യുഎഇയിൽ താപനില വീണ്ടും താഴുന്നു: മഴ മുന്നറിയിപ്പ് ഇല്ലെന്ന് കാലാവസ്ഥാ വകുപ്പ്  
Pravasi

യുഎഇയിൽ താപനില വീണ്ടും താഴുന്നു: മഴ മുന്നറിയിപ്പ് ഇല്ലെന്ന് കാലാവസ്ഥാ വകുപ്പ്

കഴിഞ്ഞ ദിവസം രാജ്യത്ത് സാമാന്യം ശക്തമായ മഴ പെയ്തിരുന്നു

Namitha Mohanan

ദുബായ്: യുഎഇയിൽ താപനില വീണ്ടും താഴ്ന്ന നിലയിലെത്തി. പുലർച്ചെ 5 മണിക്ക് റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ 1.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 2.2 ഡിഗ്രി സെൽഷ്യസിൽ നിന്നാണ് ഒറ്റ ദിവസം കൊണ്ട് 1.9 ഡിഗ്രിയാൽ എത്തിയത്.

യുഎഇയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ജബൽ ജെയ്‌സിൽ മഞ്ഞ് രൂപപ്പെട്ടു. ഉമ്മുൽ ഖുവൈനിലും താപനില 8 ഡിഗ്രിയായി കുറഞ്ഞു. ഫലജ് അൽ മുഅല്ല പ്രദേശത്ത് 7 ഡിഗ്രി രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസം രാജ്യത്ത് സാമാന്യം ശക്തമായ മഴ പെയ്തിരുന്നു. എന്നാൽ അടുത്ത ദിവസങ്ങളിൽ കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.

WPL: ദീപ്തി ശർമയെ യുപി വാര്യേഴ്സ് ഒഴിവാക്കി

വോട്ടർ പട്ടിക: കേരളം സുപ്രീം കോടതിയിലേക്ക്

3 കോർപ്പറേഷനുകളും 48 മുനിസിപ്പാലിറ്റികളും സ്ത്രീകൾ ഭരിക്കും

ജാതിവിവേചനം അധ്യാപകർക്കു ചേർന്നതല്ല: മന്ത്രി

മിൽമ ഉത്പന്നങ്ങൾ ഇനി ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും