ദുബായ് ഫിറ്റ്‌നസ് ചലഞ്ച്; ദുബായ് പൊലീസ് ആസ്‌ഥാനത്ത് കായിക മത്സരങ്ങൾ  
Pravasi

ദുബായ് ഫിറ്റ്‌നസ് ചലഞ്ച്; ദുബായ് പൊലീസ് ആസ്‌ഥാനത്ത് കായിക മത്സരങ്ങൾ

ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡയറക്ടർ ഫിനാൻസ്-അഡ്മിനിസ്ട്രേഷൻ വിഭാഗങ്ങളിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു

ദുബായ്: ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്‍റെ (ഡിഎഫ്സി) എട്ടാം സെഷനിൽ പങ്കെടുക്കുന്നതിന്‍റെ ഭാഗമായി ദുബായ് പൊലീസ് ജനറൽ കമാൻഡ് ആസ്‌ഥാനത്ത് കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡയറക്ടർ മേജർ ജനറൽ ഡോ. സാലിഹ് അബ്ദുല്ല മുറാദ്, ഫിനാൻസ്-അഡ്മിനിസ്ട്രേഷൻ വിഭാഗങ്ങളിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഡിഎഫ്സിയിലെ ദുബായ് പൊലീസിന്‍റെ സജീവ പങ്കാളിത്തം അഭിമാനകരമെന്ന് മേജർ ജനറൽ ഡോ. സാലിഹ് അബ്ദുല്ല മുറാദ് പറഞ്ഞു.

ഫിറ്റ്‌നസ് ചലഞ്ചിലെ ദുബായ് പൊലീസിന്‍റെ കായിക പ്രവർത്തനങ്ങളിൽ എല്ലാ ജീവനക്കാർക്കും വേണ്ടിയുള്ള 'സ്റെപ്പി' ആപ്ലിക്കേഷൻ വഴിയുള്ള 300,000 ചുവടുകൾ, മുഴുവൻ പൊതുസ്ഥാപനങ്ങളിലെയും ദൈനംദിന കായിക മത്സരങ്ങൾ എന്നിവ ഉൾപ്പെടുന്നുവെന്ന് ദുബായ് പൊലീസ് അത്‌ലറ്റിക്സ് കൗൺസിൽ ചെയർമാൻ ഡോ. മറിയം അൽ മത്രൂഷി പറഞ്ഞു.

യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ രക്ഷാകർതൃത്വത്തിലാണ് ഫിറ്റ്നസ് ചലഞ്ച് തുടങ്ങിയത്.

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ? മന്ത്രിമാരും പ്രതികൾ അല്ലേ? മുഖ്യമന്ത്രിക്കെതിരേ രാഹുൽ മാങ്കൂട്ടത്തിൽ

മതപരിവർത്തന നിരോധന നിയമങ്ങൾക്കെതിരായ ഹർജികളിൽ സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിലപാട് തേടി

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ

ആരോഗ്യ മേഖലയെ ചൊല്ലി മന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക് പോര്