ഇസ്മായിൽ

 
Pravasi

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കും

ടിക്‌ടോക് തർക്കത്തിൽ ഷാർജയിൽ കുത്തേറ്റ് മരിച്ച പൊന്നൻ ഇസ്മായിലിന്‍റെ മൃതദേഹം വ്യാഴാഴ്ച രാത്രി എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കണ്ണൂരിലെത്തിക്കും

UAE Correspondent

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ ടിക്‌ടോക്‌ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി പൊന്നന്‍ ഇസ്മയിലിന്‍റെ (40) മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. രാത്രി 10.40-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ രാവിലെ 4.10-ന് കണ്ണൂരിലെത്തും.

ടിക്ക് ടോക്കിലെ വെല്ലുവിളിക്കു ശേഷം പ്രതിയെ കാണാൻ ഷാർജ അൽ നഹ്‌ദയിൽ ഇസ്മ‌ായിൽ എത്തുകയായിരുന്നു എന്നാണ് സൂചന. പൊതുസ്ഥലത്തുവച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ ഷാർജ പൊലീസിനു ലഭിച്ചിരുന്നു. കൊല്ലം സ്വദേശിയായ പ്രതിയടക്കം നാലുപേരെ ഷാർജ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇസ്മായിൽ സംഭവസ്ഥലത്തു തന്നെ മരിച്ചു. വർഷങ്ങളായി ദുബായിൽ ജോലി ചെയ്യുകയായിരുന്നു ഇസ്മായിൽ. ഭാര്യയും മക്കളും നാട്ടിലാണ്.

തച്ചങ്കരി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 31 വർഷം കഠിനതടവും 82,000 രൂപ പിഴയും

മൂന്ന് സംസ്ഥാനങ്ങളിലായി 12 രാജ്യസഭാ സീറ്റുകളിലേക്ക് ഒക്റ്റോബറിൽ തെരഞ്ഞെടുപ്പ്

നാഷണൽ ഹെറാൾഡ് കേസ്; ഇഡി ഹർജിയിൽ വാദം കേൾക്കാൻ ഡൽഹി ഹൈക്കോടതി

കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളി പ്രമേയം പാസാക്കി കർണാടക നിയമസഭ; റിപ്പോർട്ടിലെ പോരായ്മകൾ പരിഹരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യം