ദുബായിൽ രണ്ട് പുതിയ യൂണിയൻ കോപ് ശാഖകൾ തുറക്കുന്നു

 
Pravasi

ദുബായിൽ രണ്ട് പുതിയ യൂണിയൻ കോപ് ശാഖകൾ തുറക്കുന്നു

ഉടൻ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും.

ദുബായ്: യൂണിയൻ കോപ് ദുബായ് എമിറേറ്റിൽ രണ്ട് പുതിയ ശാഖകൾ കൂടി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. അൽ ഖവാനീജ് 2, വാദി അൽ സഫ 7 എന്നിവിടങ്ങളിലാണ് പുതിയ ശാഖകൾ പ്രവർത്തനം തുടങ്ങുന്നതെന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.

ഹൈപ്പർമാർക്കറ്റുകൾ, റീട്ടെയ്ൽ ഔട്ട്ലെറ്റുകൾ, വിശാലമായ പാർക്കിങ് എന്നിവ ഓരോ ഔട്‍ലെറ്റിലുമുണ്ടാകും. മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്മെന്റിനോട് ചേർന്നാണ് അൽ ഖവാനീജ് 2 വിലെ പുതിയ ശാഖ നിർമിക്കുന്നത്. 70,785.88 ചതുരശ്രയടിയിൽ നിർമിക്കുന്ന ഔട്ട് ലെറ്റിൽ ഹൈപ്പർമാർക്കറ്റ്, നഴ്സറി, വിവിധ റീട്ടെയ്ൽ ഔട്ട്ലെറ്റുകൾ, 87 ഔട്ട്ഡോർ പാർക്കിങ് സ്പേസുകൾ എന്നിവ ഉണ്ടാകുമെന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.

റുകാൻ കമ്മ്യൂണിറ്റിയുടെ ഉള്ളിലുള്ള രണ്ടാമത്തെ ശാഖ 19,892 ചതുരശ്രയടിയിലാണ് നിർമിക്കുന്നത്. പുതിയ രണ്ട് ശാഖകൾ ഉടൻ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. ഇതോടെ യൂണിയൻ കോപ് ശാഖകളുടെ എണ്ണം 30 ആയി വർദ്ധിക്കും.

അതിതീവ്ര മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

കോഴിക്കോട്ട് കനത്തമഴ; പൂഴിത്തോട് മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം, കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കനത്ത മഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികം18ന്; പുതുപ്പള്ളിയിൽ രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും

പണിമുടക്ക് ദിനത്തില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 4.7 കോടി രൂപ‌