താലിബാൻ സർക്കാരിന്‍റെ സ്ഥാനപതിയെ അംഗീകരിച്ച് യുഎഇ  
Pravasi

താലിബാൻ സർക്കാരിന്‍റെ സ്ഥാനപതിയെ അംഗീകരിച്ച് യുഎഇ

ചൈനക്ക് ശേഷം അഫ്ഗാൻ നയതന്ത്ര പ്രതിനിധിയെ അംഗീകരിക്കുന്ന രണ്ടാമത്തെ രാഷ്ട്രം

Ardra Gopakumar

അബുദാബി: അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിന്‍റെ യുഎയിലേക്കുള്ള അംബാസഡറുടെ നിയമനം അംഗീകരിച്ച് സർക്കാർ. യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ വിഭാഗം അണ്ടർ സെക്രട്ടറി സെയ്ഫ് അബ്ദുള്ള അൽ ഷംസി അഫ്ഗാൻ സ്ഥാനപതി മൗലവി ബദറുദ്ദിൻ ഹഖാനിയുടെ ഔദ്യോഗിക രേഖകൾ സ്വീകരിച്ചു.

അബുദാബിയിൽ നടന്ന ചടങ്ങിൽ ഹഖാനിയെ സ്വീകരിച്ചതായി അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. ചൈനക്ക് ശേഷം താലിബാൻ നയതന്ത്ര പ്രതിനിധിയെ അംഗീകരിക്കുന്ന രണ്ടാമത്തെ രാജ്യമാണ് യുഎഇ. അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താനുള്ള നടപടികളാണ് യുഎഇ സ്വീകരിക്കുന്നത്. 2021 ഇൽ അമെരിക്കൻ സേന പിന്മാറുകയും താലിബാൻ അധികാരത്തിൽ വരികയും ചെയ്ത ശേഷമുള്ള അഫ്ഗാൻ വിമാനത്താവളങ്ങളുടെ നടത്തിപ്പിന് യുഎഇ കമ്പനിയായ ജിഎഎസിയെയാണ് അഫ്ഗാനിസ്ഥാൻ ആശ്രയിക്കുന്നത്.

അന്തർദേശിയ തലത്തിൽ ഏതാണ്ട് ഒറ്റപ്പെട്ടുനിൽക്കുന്ന അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് ഇതൊരു നയതന്ത്ര വിജയമാണെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. വികസന-പുനർനിർമ്മാണ പദ്ധതികളിലൂടെ അഫ്ഗാൻ ജനതയെ സഹായിക്കുക എന്നതാണ് ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മുംബൈയിൽ 20 കുട്ടികളെ ബന്ദികളാക്കി; പ്രതിയെ വെടിവച്ച് കൊലപ്പെടുത്തി

മുട്ടുമടക്കിയതിൽ അമർഷം; പരാതിയുടെ കെട്ടഴിച്ച് ശിവൻകുട്ടി

15 കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 18 വർഷം കഠിന തടവ്

കംപ്രസർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ