.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കയറ്റുമതിയിൽ നേട്ടം കൈവരിച്ച് യുഎഇ; ആഗോളതലത്തിൽ നേടിയത് ഒൻപതാം സ്ഥാനം
ദുബായ്: ലോകത്തെ ഏറ്റവും വലിയ കയറ്റുമതി രാജ്യങ്ങളിലൊന്ന് എന്ന ചരിത്ര നേട്ടം കൈവരിച്ച് യുഎഇ ലോക വ്യാപാര സംഘടന(ഡബ്ല്യുടിഒ) പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ യുഎഇ ആഗോള ചരക്ക് കയറ്റുമതിയിൽ ഒമ്പതാം സ്ഥാനവും ഇറക്കുമതിയിൽ 13ാം സ്ഥാനവുമാണ് നേടിയിരിക്കുന്നത്.
റിപ്പോർട്ട് പ്രകാരം യു.എ.ഇയുടെ ചരക്ക് വ്യാപാരത്തിന്‍റെ മൂല്യം 4.9 ലക്ഷം കോടി ദിർഹത്തിലെത്തി. സേവന വ്യാപാരം 2025ൽ ആദ്യമായി ലക്ഷംകോടി കടന്ന് 1.14 ലക്ഷം കോടിയായി ഉയർന്നു. ആഗോള ചരക്ക് കയറ്റുമതിയിൽ യുഎഇയുടെ പങ്ക് 3.3 ശതമാനവും ചരക്ക് ഇറക്കുമതിയിൽ 2.8 ശതമാനവും ആണ്. ലോകത്തെ സേവന കയറ്റുമതിയിൽ 2 ശതമാനവും സേവന ഇറക്കുമതിയിൽ 1.4 ശതമാനവും യുഎഇയുടെ വിഹിതമാണ്.
നിലവിൽ ഡിജിറ്റൽ സേവന മേഖലയിൽ യുഎഇ 25ാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഇതിന്‍റെ കയറ്റുമതി മൂല്യം 33 ശതകോടി ഡോളറാണ്. എന്നാൽ മേഖലയിലെ സംഘർഷങ്ങൾ കാരണം ആഗോള വ്യാപാര വളർച്ച 2026ൽ കുറയാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്. 2025ൽ 4.6 ശതമാനമായിരുന്ന ചരക്ക് വ്യാപാര വളർച്ച 2026ൽ 1.9 ശതമാനമായി താഴാനും 2027ൽ 2.6 ശതമാനമായി ഉയരാനുമാണ് സാധ്യത കാണുന്നത്.