യുഎഇ പൊതുമാപ്പ് പദ്ധതി; ദുബായിലും വടക്കൻ എമിറേറ്റുകളിലും താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ലഭ‍്യമാകും 
Pravasi

യുഎഇ പൊതുമാപ്പ് പദ്ധതി; ദുബായിലും വടക്കൻ എമിറേറ്റുകളിലും താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ലഭ‍്യമാകും

ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന അപേക്ഷകർക്ക് എമർജൻസി സർട്ടിഫിക്കറ്റിന് (ഇസി) അപേക്ഷിക്കാം

ദുബായ്: യുഎഇ സർക്കാർ ഇന്ന് മുതൽ രണ്ട് മാസത്തേക്ക് നടപ്പാക്കുന്ന പൊതുമാപ്പ് പദ്ധതിയുടെ പ്രയോജനം ദുബായിലും വടക്കൻ എമിറേറ്റുകളിലും താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ലഭ്യമാക്കുമെന്ന് അധികൃതർ വാർത്താ കുറിപ്പിൽ അറിയിച്ചു.

ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന അപേക്ഷകർക്ക് എമർജൻസി സർട്ടിഫിക്കറ്റിന് (ഇസി) അപേക്ഷിക്കാം. തങ്ങളുടെ റസിഡൻസി സ്റ്റാറ്റസ് ക്രമപ്പെടുത്താൻ ആഗ്രഹിക്കുന്ന അപേക്ഷകർക്ക് ഹ്രസ്വ കാല സാധുതയുള്ള പാസ്‌പോർട്ടിന് അപേക്ഷിക്കാം.

അപേക്ഷകർക്ക് കോൺസുലേറ്റിൽ സൗജന്യമായി എമർജൻസി സർട്ടിഫിക്കറ്റിന്‌ അപേക്ഷിക്കാം. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും ദുബായിലെ അവീറിലെ എമിഗ്രേഷൻ സെന്‍ററിലും ഫെസിലിറ്റേഷൻ കൗണ്ടറുകൾ ആരംഭിക്കും. കോൺസുലേറ്റിലെ ഫെസിലിറ്റേഷൻ കൗണ്ടർ സെപ്റ്റംബർ 2 (നാളെ) മുതൽ രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ പ്രവർത്തിക്കും.

അപേക്ഷകർക്ക് അപേക്ഷ സമർപ്പിച്ച ശേഷം അടുത്ത ദിവസം ഉച്ച 2 മുതൽ 4 മണി വരെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് നേരിട്ട് ഇസികൾ ശേഖരിക്കാം.

ഹ്രസ്വ കാല സാധുതയുള്ള പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിന് അപേക്ഷകർക്ക് ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും ഏതെങ്കിലും ബിഎൽഎസ് കേന്ദ്രങ്ങളെ നേരിട്ട് സമീപിക്കാം. മുൻകൂർ അപ്പോയിന്‍റ്മെന്‍റ് ആവശ്യമില്ല. ബിഎൽഎസ് സെന്‍ററുകളുടെ വിശദാംശങ്ങൾ https://www.cgidubai.gov.in/page/passport-services/ എന്ന ലിങ്കിൽ നിന്ന് ലഭിക്കും. പൊതുമാപ്പ് കാലയളവിലെ എല്ലാ ഞായറാഴ്ചകളിലും രാവിലെ 9 മുതൽ വൈകുന്നേരം 5 മാണി വരെ ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും ബിഎൽഎസ് സെന്‍റുകൾ പ്രവർത്തനക്ഷമമായിരിക്കും.

യാത്രാ രേഖ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച എന്തെങ്കിലും വിവരങ്ങൾക്ക് അപേക്ഷകന് 050-9433111 എന്ന മൊബൈൽ നമ്പറിൽ (8 മുതൽ വൈകുന്നേരം 6 മണി വരെ) ബന്ധപ്പെടാം. എല്ലാ ദിവസവും 24 മണിക്കൂറും 800-46342 എന്ന നമ്പറിൽ പിബിഎസ്കെ ഹെൽപ്പ്ലൈനുമായി ബന്ധപ്പെടാം.

മാർഗനിർദേശത്തിനായി ഇന്ത്യൻ സാമൂഹിക സംഘടനകളിൽ ഇതിനായി നിയോഗിക്കപ്പെട്ട വ്യക്തികളെ ആശയവിനിമത്തിനു സമീപിക്കാം.

1. ഹാഷിം -ഇന്ത്യൻ സോഷ്യൽ ക്ലബ്, അൽ ഫസീൽ സ്ട്രീറ്റ്, വി ഹോട്ടലിന് സമീപം, ഫുജൈറ: 050-3901330.

2. പത്മരാജ് -ഇന്ത്യൻ റിലീഫ് കമ്മിറ്റി, നഖീൽ എമിഗ്രേഷന് പിറകിൽ, റാസൽഖൈമ: 056-1464275.

3. രൂപ് സിദ്ധു -ഇന്ത്യൻ അസോസിയേഷൻ, പി.ഒ ബോക്സ്: 1632, അൽ ജർഫ്, അജ്മാൻ: 050-6330466.

4. ഹരി -ഇന്ത്യൻ അസോസിയേഷൻ, അൽ മനാഖ്, ഷാർജ: 050-7866591/06-5610845.

5. സജാദ് നാട്ടിക -ഇന്ത്യൻ അസോസിയേഷൻ, അറബിക് സ്‌കൂളിന് എതിർവശം, റംല, ഉമ്മുൽഖുവൈൻ: 050 5761505.

6. ബിനോയ് ഫിലിപ്പ് -ഇന്ത്യൻ സോഷ്യൽ ക്ലബ്, ഖോർഫക്കാൻ: 055-3894101.

7. സൈനുദ്ദീൻ -ഇന്ത്യൻ സോഷ്യൽ കൾച്ചറൽ സെന്‍റർ, കൽബ: 050-6708008.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ