ജി.ഡി.ആർ.എഫ്.എ ഡയരക്ടർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി  
Pravasi

പൊതുമാപ്പിന്‍റെ രണ്ടാം ദിനത്തിലും നിരവധി അപേക്ഷകർ; നിരവധി പേരുടെ താമസപദവി നിയമപരമാക്കി

മികച്ച സേവനങ്ങൾ ദ്രുത ഗതിയിൽ ചെയ്തു കൊടുക്കാൻ ജിഡിആർഎഫ്എ ഉദ്യോഗസ്ഥർ സദാ സന്നദ്ധരാണ്.

ദുബൈ: യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിന്‍റെ രണ്ടാം ദിനമായ തിങ്കളാഴ്ച ഞായറാഴ്ചയിലേതിനേക്കാൾ മൂന്നിരട്ടി പേർ അപേക്ഷകളുമായെത്തി. ഇവർക്കെല്ലാം മികച്ച സേവനങ്ങൾ ദ്രുത ഗതിയിൽ ചെയ്തു കൊടുക്കാൻ ജിഡിആർഎഫ്എ ഉദ്യോഗസ്ഥർ സദാ സന്നദ്ധരാണ്. ആദ്യ ദിനത്തിൽ ആയിരത്തിലധികം പേർ തങ്ങളുടെ താമസ പദവി നിയമപരമാക്കിയതായി ദുബൈ ജനറൽ ഡയരക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) ഡയരക്ടർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. പൊതുമാപ്പിന്‍റെ ഒന്നാം ദിനം അവധിയായിരുന്നിട്ടും നിരവധി പേരാണ് അപേക്ഷ നൽകാൻ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നിരവധി കുട്ടികളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി നൽകിയെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഈ പൊതുമാപ്പ് കൊണ്ട് എല്ലാവർക്കും സന്തോഷം പകരുക എന്നതാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്നും, എല്ലാവരുമായും സംസാരിക്കാനും അവരെ കേൾക്കാനും സഹായിക്കാനും തല്പരരാണെന്നും ലഫ്റ്റനന്‍റ് ജനറൽ അൽ മർറി വ്യക്തമാക്കി. യു.എ.ഇയിൽ തൊഴിൽ തേടുന്നവർക്ക് ധാരാളം തൊഴിലവസരങ്ങളുമായി 15 കമ്പനികളുടെ ഉദ്യോഗസ്ഥർ പൊതുമാപ്പ് കേന്ദ്രത്തിലുണ്ട്. നല്ല ശമ്പളത്തോടെ ജോലി നൽകാൻ കമ്പനികൾ തയാറാണ്.

തൊഴിൽ നഷ്ടപ്പെട്ടവർക്ക് പുതിയ ജോലികൾ ലഭിക്കാൻ അവസരമുള്ളതിനാൽ മുഴുവൻ രാജ്യങ്ങളിലെയും കോൺസുൽ ജനറൽമാരുടെ ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന് താൻ അഭ്യർഥിക്കുന്നുവെന്നും അൽ മർറി പറഞ്ഞു.

തങ്ങളുടെ പദവി നിയമപരമാക്കാനും പിഴത്തുക നൽകാതെ ജന്മ നാട്ടിലേക്ക് തിരിച്ചു പോകാനും പ്രവാസികൾക്ക് ഈ പൊതുമാപ്പ് സുവർണാവസരമാണ്. എല്ലാവരും അത് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കനത്ത മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ; പഞ്ചാബിൽ റെഡ് അലർട്ട്, ഹിമാചലിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്

'അമെരിക്ക പാർട്ടി' രൂപീകരിക്കുമെന്ന മസ്കിന്‍റെ പ്രസ്താവനയെ പരിഹസിച്ച് ട്രംപ്

സംസ്ഥാനത്ത് ഓഗസ്റ്റ് 20 മുതൽ 27 വരെ ഓണപ്പരീക്ഷ; 29 ന് സ്കൂൾ അടയ്ക്കും

സുരേഷ് ഗോപി ധരിച്ച മാല‍യിൽ പുലിപ്പല്ലാണെന്ന പരാതിയിൽ വനം വകുപ്പ് നോട്ടീസ് നൽകും

ടെക്സസിലെ മിന്നൽ പ്രളയം; 28 കുട്ടികൾ ഉൾപ്പെടെ 78 മരണം