പക്ഷികളെ വേട്ടയാടാനുള്ള കെണികൾ ഉൾപ്പെടെ 19 ഉപകരണങ്ങൾ യുഎഇ അധികൃതർ പിടിച്ചെടുത്തു 
Pravasi

പക്ഷികളെ വേട്ടയാടാനുള്ള കെണികൾ ഉൾപ്പെടെ 19 ഉപകരണങ്ങൾ യുഎഇ അധികൃതർ പിടിച്ചെടുത്തു

സംഭവത്തിൽ ആരേയും പിടികൂടിയിട്ടില്ല.

Ardra Gopakumar

ഫുജൈറ: ഫുജൈറ പരിസ്ഥിതി സംരക്ഷണ അതോറിറ്റി നടത്തിയ പരിശോധനയിൽ പക്ഷികളെ വോട്ടയാടാൻ ഉപയോഗിക്കുന്ന കെണികൾ ഉൾപ്പെടെ 19 ഉപകരണങ്ങൾ പിടികൂടി.

വേട്ടയാടൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ട ശബ്ദങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രദേശത്തെ ഒരു സന്ദർശകനാണ് അടിയന്തര ഹോട്ട്​ലൈൻ നമ്പറിൽ അധികൃതരെ വിവരം അറിയിയിച്ചത്. തുടർന്ന് അതോറിറ്റി പരി​സര പ്രദേശങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിലാണ്​ ഇലക്​ട്രോണിക്​ ഉപകരണങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്തത്​. സംഭവത്തിൽ ആരേയും പിടികൂടിയിട്ടില്ല.

പക്ഷികളെ വേട്ടയാടാനാണ്​ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നതെന്ന്​ അധികൃതർ വ്യക്​തമാക്കി. ഫുജൈറയുടെ ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനായി പരിസ്ഥിതി സംരക്ഷണ അതോറിറ്റി വാർഷിക നിരീക്ഷണ കാമ്പയ്​ൻ സംഘടിപ്പിക്കാറുണ്ട്​. ഈ കാമ്പയ്​നുകൾ, പ്രദേശത്തിന്‍റെ പ്രകൃതി വിഭവങ്ങൾക്ക് ഭീഷണിയാകുന്ന നിയമ ലംഘനങ്ങൾ കണ്ടെത്താനും തടയാനും അതോറിറ്റിയെ സഹായിക്കുന്നതായി ഡയറക്ടർ ആസില അൽ മുഅല്ല പറഞ്ഞു.

ഒന്നാം ടി20യിൽ ഇന്ത‍്യൻ ബ്ലാസ്റ്റ്; 101 റൺസിന് സുല്ലിട്ട് ദക്ഷിണാഫ്രിക്ക

വട്ടവടയിൽ ബുധനാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്ത് ബിജെപി

ചെങ്കോട്ട സ്ഫോടനം; കശ്മീർ സ്വദേശിയായ ഡോക്റ്റർ അറസ്റ്റിൽ

ശബരിമലയിൽ വൻ ഭക്തജന പ്രവാഹം; ദർശനം നടത്തിയത് 75,463 പേർ

മലയാറ്റൂരിൽ നിന്ന് കാണാതായ 19കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്