യുഎഇ കലാലയം സാംസ്കാരിക വേദിയുടെ പ്രവാസി സാഹിത്യോത്സവ്

 
Pravasi

യുഎഇ കലാലയം സാംസ്കാരിക വേദിയുടെ പ്രവാസി സാഹിത്യോത്സവ് ജനുവരി 25 ന് റാസൽഖൈമയിൽ

സ്ത്രീ പുരുഷ കാറ്റഗറികളിലായി ആയിരത്തിലധികം മൽസരാർഥികൾ പങ്കെടുക്കും

Jisha P.O.

ദുബായ്: യുഎഇ കലാലയം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ 15മത് ദേശീയ പ്രവാസി സാഹിത്യോത്സവ് ജനുവരി 25 ന് റാസൽഖൈമയിൽ നടത്തും. റാസൽഖൈമയിലെ അദൻ കമ്മ്യൂണിറ്റി ഓഡിറ്റോറിയത്തിലാണ് പരിപാടി നടത്തുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ജനറൽ, കാമ്പസ് തലങ്ങളിൽ നിന്നും സ്ത്രീ പുരുഷ കാറ്റഗറികളിലായി 12 വിഭാഗങ്ങളിൽ, 82 ഇനങ്ങളിലായി ആയിരത്തിലധികം മൽസരാർത്ഥികൾ പങ്കെടുക്കും. സാംസ്കാരിക സമ്മേളനം, സാഹിത്യ ചർച്ചകൾ, രചന പരിശീലനം, മെന്‍റൽ വെൽനസ്, പാരന്‍റിങ് സെഷനുകൾ, മെഡിക്കൽ ക്ലിനിക്, ബുക്ക് എക്സ്ചേഞ്ച് സെന്‍റർ, കരിയർ കൗൺസിങ്ങ്, മീഡിയ വർക്ക്ഷോപ്പ്, വിവിധ പവലിയനുകൾ, വ്യത്യസ്ത സ്റ്റാളുകൾ എന്നിവ സാഹിത്യോത്സവിന്‍റെ ഭാഗമായി നടത്തും. പ്രമുഖ മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹൻ, യുഎഇ യിലെ വിവധ മത വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക രംഗത്തുള്ള പ്രമുഖകർ സംബന്ധിക്കും.

നിശ്ചയദാർഢ്യ വിഭാഗക്കാർക്കായി പ്രത്യേക സെഷൻ ഉണ്ടാവുമെന്ന് അബൂബക്കർ കേരള (ജനറൽ കൺവീനർ, സ്വാഗതസംഘം), മുഹമ്മദ് ഫബാരി(ജനറൽ സെക്രട്ടറി, ആർ എസ് സി യുഎഇ), സുഹൈൽ മാട്ടൂൽ (എക്സിക്യൂട്ടീവ് സെക്രട്ടറി, ആർ എസ് സി യുഎഇ)അസ്‌ലം കയ്യത്ത് (മീഡിയ കോ ഓർഡിനേറ്റർ) എന്നിവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കുടുംബങ്ങളിൽ നിന്ന് തുടങ്ങി 341 യൂനിറ്റുകൾ, 67 സെക്ടറുകൾ, 12 സോണുകൾ പിന്നിട്ടാണ് ദേശീയതലത്തിൽ യുഎഇ പ്രവാസി സാഹിത്യോത്സവ് സംഘടിപ്പിക്കപ്പെടുന്നത്. 2026 ജനുവരി 25 ഞായറാഴ്ച വെച്ച് നടക്കുന്ന പതിനഞ്ചാമത് എഡിഷനിൽ സമൂഹത്തിന്‍റെ വ്യത്യസ്ത അടരുകളിലൊന്നായ ന്യൂറോ ഡൈവേജന്‍റസിനുള്ള സ്നേഹോത്സവം സംഘടിപ്പിക്കുന്നുണ്ട്. ഇരുപത്തിയഞ്ച് രാജ്യങ്ങളിൽ പ്രവാസി സാഹിത്യോൽസവുകൾ നടന്ന് കൊണ്ടിരിക്കുന്നു.

സ്ത്രീകൾക്ക് സൗജന്യയാത്ര: ഓഗസ്റ്റ് 15ലേക്ക് മാറ്റുമെന്ന് സൂചന

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

പി.ബി.നൂഹ് ജിഎസ്ടി കമ്മിഷണർ; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

കേരള കലാമണ്ഡലം അധ്യാപകൻ വീടിനുള്ളിൽ മരിച്ച നിലയിൽ

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമെരിക്കൻ പ്രസിഡന്‍റിന്‍റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ