യുഎഇ - സിഎസ്ഐ ക്വയർ ഫെസ്റ്റിവൽ

 
Pravasi

യുഎഇ - സിഎസ്ഐ ക്വയർ ഫെസ്റ്റിവൽ

ദുബായ് ക്വയർ മാസ്റ്റർ ജൂബി ഏബ്രഹാമിന്‍റെ നേതൃത്വത്തിൽ 250 പേരടങ്ങുന്ന സംയുക്ത ഗായകസംഘവും ഗാനങ്ങൾ ആലപിച്ചു.

Megha Ramesh Chandran

ദുബായ്: യുഎഇ യിലെ സിഎസ്ഐ സഭാ ഗായക സംഘങ്ങളുടെ 19-താമത് ക്വയർ ഫെസ്റ്റിവൽ നടത്തി. ദുബായ് സിഎസ്ഐ മലയാളം ഗായകസംഘത്തിന്‍റെ നേതൃത്വത്തിലാണ് ദേവാലയ സംഗീതോത്സവം നടത്തിയത്. അബുദാബി, ദുബായ്, ജബൽ അലി, ഷാർജ എന്നീ ഇടവകകളിലെ ഗായക സംഘങ്ങളും, ദുബായ് ക്വയർ മാസ്റ്റർ ജൂബി ഏബ്രഹാമിന്‍റെ നേതൃത്വത്തിൽ 250 പേരടങ്ങുന്ന സംയുക്ത ഗായകസംഘവും ഗാനങ്ങൾ ആലപിച്ചു.

ദുബായ് സിഎസ്ഐ ഇടവക വികാരി റവ. രാജു ജേക്കബ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. റവ. സി.വൈ. തോമസ് മുഖ്യ സന്ദേശം നൽകി. റവ. സുനിൽ രാജ് ഫിലിപ്പ്, റവ. ബിജു കുഞ്ഞുമ്മൻ, റവ. ചാൾസ് എം. ജെറിൽ, റവ. സോജി വി. ജോൺ എന്നിവർ പങ്കെടുത്തു.

ദുബായ് ഇടവക വൈസ് പ്രസിഡന്‍റ് എ.പി. ജോൺ സ്വാഗതവും, ജനറൽ കൺവീനർ ജോർജ് കുരുവിള നന്ദിയും പറഞ്ഞു.

അടുത്ത വർഷം അബുദാബി ഇടവകയിൽ നടത്തുവാൻ പോകുന്ന ക്വയർ ഫെസ്റ്റിവലിന്‍റെ പതാക ജനറൽ കൺവീനർ അബുദാബി ഇടവക പ്രതിനിധിക്കു കൈമാറി.

തമിഴ്നാട്ടിൽ ഹിന്ദി പാട്ടുകൾ ഉൾപ്പെടെ നിരോധിക്കാൻ നീക്കം

ബസ് സ്റ്റാൻഡിന് തീ പിടിച്ചപ്പോൾ സൂപ്പർ‌ മാർക്കറ്റിൽ മോഷണം; യുവതി പിടിയിൽ

ട്രെയിൻ യാത്രയ്ക്കിടെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം; പണം കവർന്നുവെന്നും പരാതി

ആറന്മുള വള്ളസദ്യ: ആചാര ലംഘനം നടന്നിട്ടില്ലെന്ന് മന്ത്രി, ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ദേവസ്വം

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ: കെ. സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്