ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍  
Pravasi

ഗാസയിൽ അടിയന്തര വെടിനിർത്തലും മാനുഷിക സഹായവും ഉറപ്പാക്കണമെന്ന് യുഎഇ വിദേശകാര്യ മന്ത്രി ആഹ്വാനം ചെയ്തു

കസാനില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം

Aswin AM

അബുദാബി: ഗാസയിലെ എല്ലാ സാധാരണക്കാര്‍ക്കും മാനുഷിക സഹായം ഉറപ്പാക്കണമെന്നും ഉടനടി സ്ഥിരവുമായ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആഹ്വാനം ചെയ്തു. കസാനില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ദ്വിരാഷ്ട്ര പരിഹാരത്തിലും അന്താരാഷ്ട്ര പ്രമേയങ്ങളിലും അധിഷ്ഠിതമായ ഒരു രാഷ്ട്രീയ പ്രക്രിയ ആരംഭിക്കണമെന്ന് ഷെയ്ഖ് അബ്ദുല്ല ആവശ്യപ്പെട്ടു. 'അന്താരാഷ്ട്ര സമാധാനവും സുസ്ഥിരതയും കൈവരിക്കുക എന്നതാണ് പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള ഏകമാര്‍ഗമെന്നും അദേഹം പറഞ്ഞു. 20 ഓളം ലോക നേതാക്കള്‍ പങ്കെടുത്ത ഉച്ചകോടി 2022 ല്‍ ഉക്രെയ്ന്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം റഷ്യയിൽ നടക്കുന്ന ഏറ്റവും വലിയ നയതന്ത്ര ഫോറം കൂടിയായി.

വ്യാപാരം, നിക്ഷേപം, ഊര്‍ജം, സുസ്ഥിരത, ഗതാഗതം, ജലം, ഭക്ഷ്യസുരക്ഷ എന്നിങ്ങനെ വിവിധ മേഖലകളില്‍ ബ്രിക്സിന്‍റെ സുഹൃത്തുക്കളുമായുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്.

ഈ സഹകരണം, 'ആഗോള വെല്ലുവിളികളെ കൂടുതല്‍ ഫലപ്രദമായി അഭിമുഖീകരിക്കാനുള്ള തങ്ങളുടെ കഴിവ് വര്‍ദ്ധിപ്പിക്കുകയും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് അടിത്തറയുണ്ടാക്കുകയും ചെയ്യും. ബ്രിക്സ് രാജ്യങ്ങളുമായും സുഹൃത്തുക്കളുമായും സഹകരിച്ച് ഈ സമീപനം പ്രോത്സാഹിപ്പിക്കുന്നതില്‍ യുഎഇ മുന്നോട്ട് പോകാന്‍ തയ്യാറാണെന്ന് അദേഹം പറഞ്ഞു.

അങ്കമാലിയിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് വിദ്യാർഥിനി മരിച്ച സംഭവം; പ്രതി പിടിയിൽ

16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽമീഡിയ നിരോധനം; നിർദേശവുമായി കർണാടക മുഖ്യമന്ത്രി

"ഇറാന്‍റെ കാര്യം ഒന്ന് തീർത്തോട്ടെ..!" അടുത്ത രാജ്യം ലക്ഷ്യമിട്ട് ട്രംപ്

അനുരഞ്ജന നീക്കം; സി.എസ്. സുജാത ജി. സുധാകരനെ വീട്ടിലെത്തി കണ്ടു, പാലം ഉദ്ഘാടനത്തിന് മുഖ്യാതിഥിയാക്കി

ഇടഞ്ഞു തന്നെ; പെരുമ്പളം പാലം ഉദ്ഘാട പരിപാടിയിലേക്കുള്ള ക്ഷണം നിരസിച്ച് ജി. സുധാകരൻ