പൗരന്മാർക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി യുഎഇ

 
Pravasi

പൗരന്മാർക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി യുഎഇ

പൗരന്മാർക്ക് സഹായത്തിനായി മന്ത്രാലയത്തിന്‍റെ +97180044444 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

UAE Correspondent

അബുദാബി: മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇറാഖ്, ഇറാൻ, ലെബനൻ എന്നീ രാജ്യങ്ങളിലേക്ക് തങ്ങളുടെ പൗരന്മാർക്ക് യുഎഇ വിദേശകാര്യ മന്ത്രാലയം യാത്രാവിലക്ക് ഏർപ്പെടുത്തി. നിലവിൽ ഈ രാജ്യങ്ങളിൽ കഴിയുന്ന യുഎഇ പൗരന്മാർ എത്രയും വേഗം മടങ്ങണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

പൗരന്മാർക്ക് സഹായത്തിനായി മന്ത്രാലയത്തിന്‍റെ +97180044444 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. മേഖലയിലെ അസ്ഥിരമായ സാഹചര്യങ്ങളിൽ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഈ മുൻകരുതൽ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

വിദേശത്തുള്ള തങ്ങളുടെ പൗരന്മാരുടെ ക്ഷേമത്തിന് യുഎഇ നൽകുന്ന മുൻഗണനയുടെ ഭാഗമായാണ് ഈ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മന്ത്രാലയം നൽകുന്ന എല്ലാ ജാഗ്രതാ നിർദ്ദേശങ്ങളും പൗരന്മാർ കൃത്യമായി പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

യുക്രെയ്നെ സഹായിക്കാൻ ഇന്ത്യ സൈന്യത്തെ അയയ്ക്കണമെന്ന് വാൻസ് ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തൽ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വെള്ളാപ്പള്ളി നടേശന്‍

നാസ ബഹിരാകാശ യാത്രയിൽ പങ്കാളിയാകാൻ അനിൽ മേനോനും

കൊച്ചി മെട്രൊ രണ്ടാംഘട്ട നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒരു പ്രതിക്ക് ജാമ്യം