സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ ജനുവരി മാസത്തിനകം പെർമിറ്റ് എടുക്കണമെന്ന് യുഎഇ

 
Pravasi

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ ജനുവരി മാസത്തിനകം പെർമിറ്റ് എടുക്കണമെന്ന് യുഎഇ മീഡിയ കൗൺസിൽ

നിയമലംഘകരിൽ നിന്ന് ഫെബ്രുവരി 1 മുതൽ 10,000 ദിർഹം പിഴ ഈടാക്കും

Jisha P.O.

അബുദാബി: യുഎഇയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും കണ്ടന്‍റ് ക്രിയേറ്റർമാരും ഈ മാസം 31നകം പെർമിറ്റ് എടുത്തിരിക്കണമെന്ന് യുഎഇ മീഡിയ കൗൺസിൽ മുന്നറിയിപ്പ് നൽകി. ഇൻസ്റ്റഗ്രാം, ടിക്ടോക്, യുട്യൂബ് തുടങ്ങി സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ ഉൽപന്നങ്ങളോ സേവനങ്ങളോ പ്രമോട്ട് ചെയ്യുന്ന സ്വദേശികൾക്കും വിദേശികൾക്കും സന്ദർശകർക്കും പെർമിറ്റ് നിർബന്ധമാണ്.

പണം വാങ്ങിയുള്ള പരസ്യങ്ങൾക്കും പണത്തിനു പകരം സമ്മാനങ്ങളോ സൗജന്യ സേവനങ്ങളോ സ്വീകരിച്ചുകൊണ്ടുള്ള പ്രമോഷനുകൾക്കും നിയമം ബാധകം.

അതേസമയം സ്വന്തം ഉൽപന്നങ്ങൾ സ്വന്തം അക്കൗണ്ടിലൂടെ പ്രമോട്ട് ചെയ്യുകയാണെങ്കിൽ പ്രത്യേക പെർമിറ്റ് ആവശ്യമില്ല. ഇൻഫ്ലുവൻസർമാർക്ക് യുഎഇയിൽ നിയമപരമായി പ്രവർത്തിക്കുന്നതിനു ട്രേഡ്/ഫ്രീലാൻസ് ലൈസൻസ്, അഡ്വടൈസർ പെർമിറ്റ് എന്നീ രണ്ടു രേഖകൾ ആവശ്യമാണ്. ഡിപാർട്ട്മെന്‍റ് ഓഫ് ഇക്കണോമിക് ഡവലപ്‌മെന്‍റ് വഴിയോ ഫ്രീ സോണുകൾ വഴിയോ എടുക്കുന്ന ബിസിനസ് ലൈസൻസാണ് ആവശ്യം. യുഎഇ മീഡിയ കൗൺസിലിൽ നിന്ന് ലഭിക്കുന്ന പരസ്യം ചെയ്യാനുള്ള പ്രത്യേക അനുമതിയാണ് അഡ്വടൈസർ പെർമിറ്റ്. യുഎഇ താമസവീസയുള്ള വ്യക്തികൾക്ക് ആദ്യത്തെ 3 വർഷത്തേക്ക് ഈ പെർമിറ്റ് സൗജന്യമാണ്. വിസിറ്റ് വീസയിലുള്ള ഇൻഫ്ലുവൻസർമാർ യുഎഇയിലെ അംഗീകൃത ഏജൻസികൾ വഴി പെർമിറ്റ് എടുക്കണം.

ഇതിന് 3 മാസത്തെ കാലാവധിയാണ് ഉണ്ടാവുക. സ്ഥാപനങ്ങളുടെ പേരിലാണ് അപേക്ഷിക്കുന്നതെങ്കിൽ 5,000 ദിർഹമാണ് ഫീസ്. സോഷ്യൽ മീഡിയ പ്രഫൈലുകളിൽ നിങ്ങളുടെ പെർമിറ്റ് നമ്പർ വ്യക്തമായി കാണിക്കണം. യുഎഇയുടെ സാംസ്കാരിക, ധാർമിക മൂല്യങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പാടില്ല. നിയമലംഘകരിൽ നിന്ന് ഫെബ്രുവരി 1 മുതൽ 10,000 ദിർഹം പിഴ ഈടാക്കും. ഗുരുതര നിയമലംഘനങ്ങൾക്ക് 10 ലക്ഷം ദിർഹം വരെയായിരിക്കും പിഴ.

ഗൾഫ് മേഖലയിൽ വിമാന ടിക്കറ്റ് നിരക്കുകൾ പകുതിയായി | Video

ബംഗ്ലാദേശ് താരത്തെ 'ഇന്ത‍്യൻ ഏജന്‍റ് 'എന്ന് വിളിച്ചു; ബോർഡ് അംഗത്തെ പുറത്താക്കി ബിസിബി

"ദിലീപിനെ കണ്ടപ്പോൾ ജഡ്ജി എഴുന്നേറ്റു നിന്നു''; ജഡ്ജിയെ അധിക്ഷേപിച്ചവർക്കെതിരേ കേസെടുക്കാൻ നിർദേശം

ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പി.പി. ദിവ്യയെ ഒഴിവാക്കി

ഹെനിൽ പട്ടേലിന് 5 വിക്കറ്റ്; അണ്ടർ 19 ലോകകപ്പിൽ അമെരിക്കയെ എറിഞ്ഞിട്ട് ഇന്ത‍്യ