ഈദ് അൽ അദ്ഹ: സ്വകാര്യ മേഖലയ്ക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് യുഎഇ മന്ത്രാലയം
ദുബായ്: യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസത്തെ ഈദ് അൽ അദ്ഹ അവധി ലഭിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം പ്രഖ്യാപിച്ചു.
ജൂൺ 5 വ്യാഴാഴ്ച മുതൽ ജൂൺ 8 ഞായറാഴ്ച വരെയായിരിക്കും അവധി. പൊതുമേഖലാ ജീവനക്കാർക്ക് നേരത്തെ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കായി യുഎഇയിൽ നടപ്പിലാക്കിയ ഏകീകൃത അവധിക്കാല നയമനുസരിച്ച് എല്ലാ ജീവനക്കാർക്കും ഒരേ പോലെയായാണ് അവധി ലഭിക്കുന്നത്.