സർക്കാർ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം പ്രഖ്യാപിച്ച് യുഎഇ പ്രധാന മന്ത്രി ഷെയ്ഖ് മുഹമ്മദ്

 
Pravasi

സർക്കാർ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം പ്രഖ്യാപിച്ച് യുഎഇ പ്രധാന മന്ത്രി ഷെയ്ഖ് മുഹമ്മദ്

ഫെഡറൽ സർക്കാരിന്‍റെ പ്രകടനം വിലയിരുത്തിന്നതിന് ഇതുവരെ ഫലപ്രദമായ ഒരു സംവിധാനമില്ലെന്ന് ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.

ദുബായ്: യുഎഇ സർക്കാരിന്‍റെ പ്രകടനം വിലയിരുത്താനുള്ള പുതിയ സംവിധാനം യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

പദ്ധതികളും തന്ത്രങ്ങളും നിരീക്ഷിക്കുന്നതിനും, നിർമിത ബുദ്ധിയുടെ അൽഗോരിതങ്ങൾ ഉപയോഗിച്ച് ഭാവിയിലെ വെല്ലുവിളികളും അവസരങ്ങളും മുൻകൂട്ടി കാണാനുള്ള കഴിവ് വർധിപ്പിക്കുന്നതിനുമാണ് പുതിയ സംവിധാനമെന്ന് അദ്ദേഹം പറഞ്ഞു.

ഫെഡറൽ സർക്കാരിന്‍റെ പ്രകടനം വിലയിരുത്തിന്നതിന് ഇതുവരെ ഫലപ്രദമായ ഒരു സംവിധാനമില്ലെന്നും, പുതിയ സംവിധാനം നിലവിൽ വരുന്നതോടെ സർക്കാരിന്‍റെ പ്രവർത്തനം വികസിപ്പിക്കാനും മെച്ചപ്പെടുത്താനും സാധിക്കുമെന്നും എക്‌സിലെ പ്രസ്താവനയിൽ ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.

കസ്റ്റഡി പീഡനം ഔദ‍്യോഗിക കൃത‍്യനിർവഹണത്തിന്‍റെ ഭാഗമല്ലെന്ന് ഹൈക്കോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി