ആറ് ദിവസം വരെ അവധി.

 
Pravasi

യുഎഇ സ്വകാര്യ മേഖലാ ജീവനക്കാർക്കുള്ള ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

നാല് ദിവസത്തെ ഔദ്യോഗിക അവധിക്ക് ശേഷം ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി

UAE Correspondent

ദുബായ്: യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള ബലിപെരുന്നാൾ, അറഫാ ദിന അവധികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാനവ ശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് ലഭിക്കുക. മേയ് 26 ചൊവ്വാഴ്ച (അറഫാ ദിനം) മുതൽ മെയ് 29 വെള്ളിയാഴ്ച വരെയാണ് അവധി. നാല് ദിവസത്തെ ഔദ്യോഗിക അവധിക്ക് ശേഷം ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ചേരുമ്പോൾ സ്വകാര്യ മേഖലയിലുള്ള ഭൂരിഭാഗം ജീവനക്കാർക്കും തുടർച്ചയായി ആറ് ദിവസം അവധി കിട്ടും.

അവധിക്ക് ശേഷം ജൂൺ 1 തിങ്കളാഴ്ച ഓഫിസുകൾ വീണ്ടും സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങും. യുഎഇയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് മേയ് 27 ബുധനാഴ്ചയാണ് ബലിപെരുന്നാൾ ആയി നിശ്ചയിച്ചിരിക്കുന്നത്.

ഹോർമുസിൽ വാണിജ്യ കപ്പലിനു നേരെ ഇറാന്‍റെ ആക്രമണം; ഇന്ത്യക്കാരനെ കാണാതായി

അർജന്‍റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ പടക്കം കൈയിലിരുന്ന് പൊട്ടി; കോഴിക്കോട് സ്വദേശിയുടെ കൈവിരലുകൾ അറ്റു

കടയിൽ നിന്ന് വെള്ളം വാങ്ങിക്കുടിച്ചു, കുപ്പിയിലുണ്ടായിരുന്നത് ആസിഡ്; യുവതി ഗുരുതരാവസ്ഥയിൽ!

'അമ്മ'യെ പിരിച്ചുവിടണമെന്ന് ജി. സുധാകരൻ പറഞ്ഞത് വിവരം ഇല്ലാത്തതുകൊണ്ട്; ചുട്ട മറുപടിയുമായി നടൻ ദേവൻ

ശമ്പളം മുടങ്ങി; മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ചീത്ത വിളിച്ചു, കെഎസ്ആർ‌ടിസി കണ്ടക്റ്റർക്കെതിരേ കേസ്