യുഎഇയിൽ ഉച്ച വിശ്രമ നിയമം നിലവിൽ വന്നു: നിയമം ലംഘിച്ചാൽ കടുത്ത നടപടി

 
Pravasi

യുഎഇയിൽ ഉച്ച വിശ്രമ നിയമം നിലവിൽ വന്നു: നിയമം ലംഘിച്ചാൽ കടുത്ത നടപടി

നിരോധനം ലംഘിക്കുന്ന കമ്പനികൾക്ക് ഓരോ തൊഴിലാളിക്കും 5,000 ദിർഹം വീതവും പരമാവധി 50,000 ദിർഹം വരെയും പിഴ ചുമത്തുന്നതാണ്.

UAE Correspondent

ദുബായ്: യുഎഇ യിൽ മൂന്ന് മാസത്തെ ഉച്ച വിശ്രമ നിയമം നിലവിൽ വന്നു. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചക്ക് 12.30നും 3 മണിക്കുമിടയിൽ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെകൊണ്ട് ജോലി ചെയ്യിക്കാൻ പാടില്ലെന്ന് നിയമം അനുശാസിക്കുന്നു. സെപ്റ്റംബർ 15 വരെ നിരോധനം നിലനിൽക്കും.

യുഎഇയിൽ തുടർച്ചയായ 21-ാം വർഷമാണ് ഉച്ച വിശ്രമ നിയമം നടപ്പാക്കുന്നത്. നിയമം ലംഘിക്കുന്നവർ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.നിയമ ലംഘകരെ കണ്ടെത്തുന്നതിനായി മന്ത്രാലയം പരിശോധനകൾ നടത്തും.

നിരോധനം ലംഘിക്കുന്ന കമ്പനികൾക്ക് ഓരോ തൊഴിലാളിക്കും 5,000 ദിർഹം വീതവും പരമാവധി 50,000 ദിർഹം വരെയും പിഴ ചുമത്തുന്നതാണ്.

ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 600 590000 എന്ന കോൾ സെന്‍റർ വഴിയോ, മന്ത്രാലയ ഔദ്യോഗിക വെബ്‌സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവ മുഖേനയോ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

അതിതീവ്ര മഴ; ഇടുക്കിയിൽ ബുധനാഴ്ച സ്കൂൾ അവധി

ഏഷ‍്യ കപ്പ് ട്രോഫി തിരിച്ചു നൽകണം; മൊഹ്സിൻ നഖ്‌വിക്ക് ബിസിസിഐയുടെ താക്കീത്

മകന്‍റെ മരണം: പഞ്ചാബിലെ മുൻ മന്ത്രിക്കും മുൻ ഡിജിപിക്കുമെതിരേ കേസ്

കോടതി മുറിയിൽ വച്ച് പ്രതികളുടെ ചിത്രമെടുത്തു; സിപിഎം വനിതാ നേതാവ് കസ്റ്റഡിയിൽ

അമീബിക് മസ്തിഷ്ക ജ്വരം; ഒരാൾ കൂടി മരിച്ചു