ജൂൺ 30ന് അബുദാബി - ഫുജൈറ സർവീസ് ആരംഭിക്കും.
അബുദാബി: യുഎഇയുടെ ദേശീയ റെയിൽ ലൈനായ ഇത്തിഹാദ് റെയിലിന്‍റെ പാസഞ്ചർ സർവീസിന്‍റെ ആദ്യ ഘട്ടം ഈ മാസം 30ന് തുടങ്ങും. അബുദാബി - ഫുജൈറ റൂട്ടിലാണ് ആദ്യ സർവീസ്. ഇതിനുള്ള ടിക്കറ്റ് ബുക്കിങ് തുടങ്ങി.
അബുദാബിയിലെ 'മുഹമ്മദ് ബിൻ സായിദ് സിറ്റി പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ' ഉദ്ഘാടനം ചെയ്തുകൊണ്ട് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സെപ്റ്റംബർ 30നാണ് ഇത്തിഹാദ് റെയിലിന്‍റെ ഔദ്യോഗിക ഉദ്‌ഘാടനം. ഇതോടൊപ്പം ദുബായ്, അൽ ദൈദ് സ്റ്റേഷനുകൾ പൊതുജനങ്ങൾക്കായി തുറക്കും.
ഡിസംബർ 30 ന് അൽ ദഫ്ര റൂട്ടിലെ സ്റ്റേഷനുകൾ തുറക്കും. അടുത്ത വർഷം മാർച്ച് 30ന് ഷാർജ സ്റ്റേഷൻ കൂടി തുറക്കുന്നതോടെ ആദ്യ ശൃംഖല പൂർണമാകും.
ഒരു മണിക്കൂർ 45 മിനിറ്റാണ് അബുദാബിയിൽ നിന്ന് ഫുജൈറയിലെത്താനുള്ള സമയം. യാത്രക്കാർക്കായി കംഫർട്ട് ക്ലാസ്, പ്രീമിയം ക്ലാസ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായിരിക്കും ടിക്കറ്റുകൾ.
കംഫർട്ട് ക്ലാസ് ടിക്കറ്റിന് 55 ദിർഹം മുതലും പ്രീമിയം ക്ലാസിന് 120 ദിർഹം മുതലുമായിരിക്കും നിരക്ക്. ഇത്തിഹാദ് റെയിലിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലാണ് ട്രെയിനുകൾ സഞ്ചരിക്കുന്നത്. അബുദാബി - ദുബായ് യാത്രയുടെ സമയം 57 മിനിറ്റായി കുറയും. ആദ്യ ഘട്ടത്തിൽ 13 ട്രെയിനുകളാണ് സർവീസ് നടത്തുക. ഒരു ട്രെയിനിൽ 400 യാത്രക്കാർക്ക് വരെ സഞ്ചരിക്കാം.
വൈഫൈ, ചാർജിങ് പോർട്ടുകൾ, സുഖകരമായ സീറ്റുകൾ, ഫാമിലി ഏരിയകൾ, മികച്ച ഗുണനിലവാരമുള്ള ഭക്ഷണം എന്നിവ ട്രെയിനുകളിൽ ഉണ്ടായിരിക്കും. റെയിൽവേ സ്റ്റേഷനുകളിൽ അന്താരാഷ്ട്ര ബ്രാൻഡുകളുടെ കഫേകളും റെസ്റ്ററന്‍റുകളും ഒരുക്കും.