യുഎഇ മൂടൽ മഞ്ഞിലേക്ക്; ദൂരക്കാഴ്ച കുറയുമെന്ന് മുന്നറിയിപ്പ് representative image
Pravasi

യുഎഇ മൂടൽ മഞ്ഞിലേക്ക്; ദൂരക്കാഴ്ച കുറയുമെന്ന് മുന്നറിയിപ്പ്

സെപ്റ്റംബര് 23 ഓടെ വേനൽക്കാലം അവസാനിക്കും

ദുബായ്: യുഎഇയിൽ വരും ദിവസങ്ങളിൽ മൂടൽ മഞ്ഞുണ്ടാകുമെന്ന് ദേശിയ കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകി. ദുബായ് -അബുദാബി, അബുദാബി-അൽ ഐൻ മേഖലകളിൽ മൂടൽ മഞ്ഞ് വ്യാപകമാവുന്ന സാഹചര്യത്തിൽ വാഹനം ഓടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

രാജ്യത്ത് ഏതാനും ദിവസങ്ങൾ കൂടി അസ്ഥിര കാലാവസ്ഥ തുടരും. രാവിലെയും രാത്രിയും അന്തരീക്ഷ ഈർപ്പം കൂടും. അന്തരീക്ഷ താപനില 45-46 ഡിഗ്രി സെൽഷ്യസ് എന്ന നിലയിലാണെങ്കിലും ഈർപ്പം കൂടുതലായതിനാൽ കൂടുതൽ ചൂട് അനുഭവപ്പെടും. സെപ്റ്റംബര് 23 ആകുമ്പോഴേക്കും വേനൽക്കാലം അവസാനിക്കുകയും ശൈത്യകാലം തുടങ്ങുകയും ചെയ്യും.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

4 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ തിരിച്ചെത്തി; പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്