ഏപ്രിൽ മാസത്തിൽ 50% വരെ വിലക്കുറവ് പ്രഖ്യാപിച്ച് യൂണിയൻ കോപ്
ദുബായ്: ഏപ്രിൽ മാസത്തിൽ വിവിധ ഉത്പന്നങ്ങൾക്ക് 50% വരെ വിലക്കുറവ് നൽകുമെന്ന് യൂണിയൻ കോപ് അധികൃതർ അറിയിച്ചു.
ഓൺലൈനായും ഓഫ് ലൈനായും ഉപയോഗിക്കാവുന്ന എട്ട് പ്രൊമോഷനുകളാണ് ഏപ്രിൽ മാസത്തിൽ ഉപഭോക്താക്കൾക്ക് നൽകുന്നതെന്ന് സീനിയർ മീഡിയ സെക്ഷൻ മാനേജർ ഷുഹൈബ് അൽ ഹമ്മദി പറഞ്ഞു.
അരി, പഞ്ചസാര, മാംസം, കോഴി ഇറച്ചി, ഫ്രോസൺ-കാൻഡ് ഉൽപ്പന്നങ്ങൾ, പാൽ ഉൽപ്പന്നങ്ങൾ തുടങ്ങി തെരഞ്ഞെടുത്ത മൂവായിരത്തോളം ഭക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്നങ്ങൾക്കാണ് വിലക്കുറവ് ലഭിക്കുന്നത്.