യുഎസ് പ്രസിഡന്‍റ് ട്രംപിന്‍റെ സന്ദർശനം: അബുദാബി ദ്വീപിലേക്ക് ചില വാഹനങ്ങൾക്ക് താത്ക്കാലിക പ്രവേശന വിലക്ക്
അബുദാബി: അമെരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപിന്‍റെ യുഎഇ സന്ദർശനത്തിന്‍റെ ഭാഗമായി അബുദാബി ദ്വീപിലേക്ക് ഹെവി വാഹനങ്ങൾക്കും തൊഴിലാളികളുടെ ബസുകൾക്കും താത്ക്കാലിക വിലക്ക് ഏർപ്പെടുത്തിയതായി അബുദാബി ഗതാഗത അതോറിറ്റി അറിയിച്ചു.
മെയ് 15 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ മേയ് 16 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി വരെയാണ് ഹെവി വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.