രണ്ടര ലക്ഷം യുവാക്കളെ 'നാടു കടത്താ'നൊരുങ്ങി യുഎസ്; കൂടുതലും ഇൻഡോ- യുഎസ് വംശജരുടെ മക്കൾ 
Pravasi

രണ്ടര ലക്ഷം യുവാക്കളെ 'നാടു കടത്താൻ' യുഎസ്; കൂടുതലും ഇന്ത്യ - യുഎസ് വംശജരുടെ മക്കൾ

നിയമപരമായി യുഎസിലേക്ക് കുടിയേറിവരുടെ മക്കളാണ് നാടുകടത്തൽ ഭീഷണി നേരിടുന്നത്.

നീതു ചന്ദ്രൻ

വാഷിങ്ടൺ: രണ്ടര ലക്ഷം വരുന്ന യുവാക്കളെ നാടു കടത്താനൊരുങ്ങി യുഎസ്. നിയമപരമായി യുഎസിലേക്ക് കുടിയേറിവരുടെ മക്കളാണ് നാടുകടത്തൽ ഭീഷണി നേരിടുന്നത്. ഇവരിൽ ഏറെയും ഇൻഡോ- അമെരിക്കൻ വംശജരാണ്. നിയമപരമായി കുടിയേറിയ ദമ്പതികളുടെ 21 വയസ് പൂർത്തിയായ മക്കളെയാണ് നാടു കടത്തുക. 21 വയസു വരെ ആശ്രിതരെന്നും കുട്ടികളെന്നുമുള്ള പരിഗണനയിലാണ് ഇവർ യുഎസിൽ തുടരുന്നത്. മാതാപിതാക്കളുടെ

ആശ്രിതരായി ചെറുപ്പത്തിലേ താത്കാലിക വിസയിൽ യുഎസിൽ എത്തുന്നവരെ ഡോക്യുമെന്‍റ് ഡ്രീമേഴ്സ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. 21 വയസിനു മുൻപേ സ്വന്തമായി താത്കാലിക വിസയോ അല്ലെങ്കിൽ സ്ഥിരം വിസയോ നേടിയെടുത്താൽ ഇവർക്കു രാജ്യത്ത് തുടരാനും സാധിക്കും. സ്ഥിരം വിസയ്ക്കു വേണ്ടി അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടയിൽ 21 വയസ് പൂർത്തിയായാലും യുഎസിൽ തുടരാനാകില്ല.

ഒന്നുകിൽ സ്വയം രാജ്യം വിടണം. അല്ലെങ്കിൽ യുഎസ് നിയമപരമായി നാടു കടത്തും.യുഎസ് സിറ്റിസൺ ആൻഡ് ഇമിഗ്രേഷൻ സർവീസിന്‍റ ഡേറ്റ പ്രകാരം 1.2 ദശലക്ഷം ഇന്ത്യക്കാരാണ് തൊഴിലധിഷ്ഠിതമായ ഗ്രീൻ കാർഡിനായി കഴിഞ്ഞ വർഷം മുതൽ കാത്തിരിക്കുന്നത്. ഇതിൽ ആശ്രിതരും ഉൾപ്പെടും.

ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ ലഹരിക്കേസില്‍ പൊലീസിന് തിരിച്ചടി; ലഹരി ഉപയോഗിച്ചെന്ന് തെളിവില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; 150 ഓളം വിമാനങ്ങൾ റദ്ദാക്കി

വാളയാർ ആൾക്കൂട്ട കൊലപാതകം; കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം

അണ്ടർ 19 ഏഷ‍്യകപ്പ് ജേതാക്കളായ പാക് ടീമിന് ട്രോഫി നൽകാനെത്തിയ മൊഹ്സിൻ നഖ്‌വിയെ അവഗണിച്ച് ഇന്ത‍്യൻ ടീം

"ബംഗ്ലാദേശ് വിഷയത്തിൽ കേന്ദ്രം ഇടപെടണം": മോഹൻ ഭാഗവത്