.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഫീസ് വർധിപ്പിക്കുന്നു; യുഎസ് വിസയ്ക്ക് ഇനി ചെലവേറും!!
വാഷിങ്ടണ്‍: 2026 മുതല്‍ അമെരിക്കയിലേക്കു പോകാന്‍ പദ്ധതിയിടുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായി വിസ ഫീസ് വര്‍ധന. 2025 ജൂലൈ 4ന് ഒപ്പുവച്ച ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ പ്രകാരം, എല്ലാ നോണ്‍ ഇമിഗ്രന്‍റ് അപേക്ഷകള്‍ക്കും 250 ഡോളര്‍ (ഏകദേശം 20,000 രൂപ) വിസ ഇന്‍റഗ്രിറ്റി ഫീസായി ഈടാക്കാന്‍ യുഎസ് തീരുമാനിച്ചതാണു വിസ ഫീസ് വര്‍ധിക്കാന്‍ കാരണം.
വിസ ഇന്‍റഗ്രിറ്റി ഫീസ് എന്നത് ഒരുതരം സെക്യൂരിറ്റി ഡെപ്പോസിറ്റാണ്. വിസയുടെ നിയമങ്ങള്‍ പാലിക്കാന്‍ പ്രേരിപ്പിക്കുന്നതിനാണ് ഈ ഫീസ് ഈടാക്കുന്നത്. വിസ കാലാവധി കഴിഞ്ഞ് അഞ്ച് ദിവസത്തിനുള്ളില്‍ യുഎസ് വിട്ടുപോകുകയാണെങ്കില്‍ വിസ ഇന്‍റഗ്രിറ്റി ഫീസ് തിരികെ ലഭിക്കാന്‍ അപേക്ഷിക്കാം. ഇല്ലെങ്കില്‍ ഈ പണം യുഎസ് ട്രഷറിയിലേക്ക് പോകും. വിസ ഇന്‍റഗ്രിറ്റി ഫീസിനു പുറമെ 1-94 ഫീസ് ആയി 24 ഡോളറും ഇഎസ്റ്റിഎ ഫീസ് ആയി 13 ഡോളറും വേറെയും ഫീസ് നല്‍കേണ്ടതുണ്ട്.
നിലവില്‍ യുഎസ് ടൂറിസ്റ്റ് അല്ലെങ്കില്‍ ബിസിനസ് വിസയ്ക്ക് (ബി-1,ബി-2) ഇന്ത്യക്കാര്‍ക്ക് അടയ്‌ക്കേണ്ടി വരുന്ന വിസ ഫീസ് 185 ഡോളറാണ്. എന്നാല്‍ 250 ഡോളര്‍ ഇന്‍റഗ്രിറ്റി ഫീസായും 1-94 ഫീസ് ആയി 24 ഡോളറും ഇഎസ്റ്റിഎ ഫീസ് ആയി 13 ഡോളറും വേറെയും ഈടാക്കാന്‍ തുടങ്ങുമ്പോള്‍ മൊത്തം 472 ഡോളര്‍ (ഏകദേശം 40,000 രൂപയ്ക്ക് മുകളില്‍) ചെലവഴിക്കേണ്ടതായി വരും. ഇത് നിലവില്‍ വിസയ്ക്ക് അടയ്ക്കുന്ന തുകയുടെ രണ്ടര മടങ്ങ് അധികമാണ്.
2026 മുതലായിരിക്കും പുതിയ ഫീസ് നല്‍കേണ്ടി വരിക. ടൂറിസ്റ്റുകള്‍ (ബി-1, ബി-2), വിദ്യാര്‍ഥികള്‍ (എഫ്,എം), എച്ച്-1ബി പ്രഫഷണല്‍സ്, എക്‌സ്‌ചേഞ്ച് വിസിറ്റര്‍മാര്‍ തുടങ്ങിയ എല്ലാ നോണ്‍ ഇമിഗ്രന്‍റ് വിസ ഉടമകള്‍ക്കും ഈ ഫീസ് ബാധകമാണ്. അതേസമയം നയതന്ത്ര വിസകളെ (എ, ജി ക്ലാസ്) ഒഴിവാക്കിയിട്ടുണ്ട്.
യുഎസ് ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കുന്നവരില്‍ ഒരു വിഭാഗം തീര്‍ച്ചയായും ഇന്ത്യക്കാരാണ്. ടൂറിസ്റ്റുകളായും, വിദ്യാര്‍ഥികളായും, ടെക്‌നോളജി വര്‍ക്കര്‍മാരായും നിരവധി ഇന്ത്യക്കാര്‍ യുഎസ് സന്ദര്‍ശിക്കുന്നു. ഇന്ത്യയിലെയും യുഎസിലെയും ടെക്നോളജി കമ്പനികള്‍ എന്‍ജിനീയറിങ് പ്രഫഷണലുകളെ അമെരിക്കയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനു വര്‍ക്ക് വിസകളെ വളരെയധികം ആശ്രയിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വിസ ഫീസ് വര്‍ധിപ്പിക്കുന്നത് ഈ വിഭാഗക്കാര്‍ക്ക് ദോഷം ചെയ്യുമെന്നാണു കണക്കാക്കപ്പെടുന്നത്. 2025 ഡിസംബര്‍ 31ന് മുമ്പ് യുഎസ് വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇന്‍റഗ്രിറ്റി ഫീസ് നല്‍കേണ്ടതില്ല.